
തമിഴ് സിനിമയിലെ മുൻനിര നടനായ കാർത്തിയുടേതായി അടുത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', 'സർദാർ-2', 'മാർഷൽ' തുടങ്ങിയവയാണ്. ഇതിൽ ആദ്യം റിലീസാകാനിരിക്കുന്ന ചിത്രം 'വാ വാത്തിയാരെ'യാണ്. തമിഴിലെ പോലെത്തന്നെ കാർത്തിക്ക് തെലുങ്കിലും നല്ല മാർക്കറ്റുണ്ട്. നാഗാർജുനയ്‌ക്കൊപ്പം 'തോഴ' എന്ന സിനിമയിൽ കാർത്തി ഇതിനകം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ശേഷം അദ്ദേഹം നേരിട്ട് ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഏകദേശം 9 വർഷങ്ങൾക്ക് ശേഷം, കാർത്തി വീണ്ടും ഒരു തെലുങ്ക് സിനിമയിൽ നേരിട്ട് അഭിനയിക്കാൻ പോകുകയാണെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഈ ചിത്രം തമിഴിലും പുറത്തുവരുമത്രേ! ധനുഷ് അഭിനയിച്ച 'വാത്തി' എന്ന ചിത്രം നിർമ്മിച്ച ;'സിതാര എന്റർടൈൻമെന്റാ'ണത്രെ ഈ ചിത്രം നിർമ്മിക്കുന്നത്. 'മാഡ്' എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്ത കല്യാൺ ശങ്കറാണത്രെ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
Photo Courtesy - Google










