05:55pm 12 August 2026
NEWS
വന്ദ്യതേവനും (കാർത്തി) കുന്ദവയും (തൃഷ ) വീണ്ടും ഒന്നിക്കുന്നു?
11/08/2026  04:01 PM IST
Cinema desk
വന്ദ്യതേവനും (കാർത്തി) കുന്ദവയും (തൃഷ ) വീണ്ടും ഒന്നിക്കുന്നു.

 

തമിഴിൽ നിറയെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് മോഹൻരാജ.  ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ കാർത്തി ഒരു ചിത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ്. രണ്ടു പേരും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ നടക്കുകയുണ്ടായി!  ഈ ചിത്രത്തിൽ നായകിയായി അഭിനയിക്കാൻ ആദ്യം നയൻതാരയെ പരിഗണിച്ചിരുന്നു. എന്നാൽ ഡേറ്റ് പ്രശ്‌നത്തെ തുടർന്ന് നയൻതാര ഈ ചിത്രത്തിൽ നിന്നും പിന്മാറി. അതിനെ തുടർന്ന് ഇപ്പോൾ തൃഷയാണ് കാർത്തിക്കൊപ്പം നായകി കഥാപാത്രം അവതരിപ്പിക്കാൻ പോകുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ വന്ദ്യദേവൻ, കുന്ദവ വേഷങ്ങളിൽ കാർത്തിയും, തൃഷയുമാണ് അഭിനയിച്ചിരുന്നത്! ഇത്  ആരാധകരെ ആകർഷിച്ചിരുന്നു. ഇവർ രണ്ടു പേരും വീണ്ടും ഒന്നിക്കാൻ പോകുന്നു എന്നുള്ള വാർത്ത രണ്ടു പേരുടെയും ആരാധകർക്ക് സന്തോഷം നൽകിയിട്ടുണ്ട്. കാർത്തി ഇപ്പോൾ  'സർധാർ 2', 'മാർഷൽ' തുടങ്ങിയ ചിത്രങ്ങളിലാണ്   അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ 'സർദാർ-2' അടുത്ത് തന്നെ റിലീസാകുന്നതായിരിക്കും.  'ജയം', 'എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി', 'തനി ഒരുവൻ', 'വേലൈക്കാരൻ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത മോഹൻ രാജയും, കാർത്തിയും  ഒന്നിക്കുന്ന ഈ ചിത്രം 'പ്രിൻസ് പിക്‌ചേഴ്‌സാ'ണ് നിർമ്മിക്കുന്നത്. അടുത്ത് തന്നെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img