12:05pm 23 November 2026
NEWS
അറുപതിനായിരത്തിലേറെ പേർക്ക് AI പരിശീലനം നൽകാൻ കർണാടക; പ്രമുഖ ടെക് കമ്പനികളുമായി ധാരണ.
23/11/2026  11:19 AM IST
വിഷ്ണുമംഗലം കുമാർ
അറുപതിനായിരത്തിലേറെ പേർക്ക് AI പരിശീലനം നൽകാൻ കർണാടക; പ്രമുഖ ടെക് കമ്പനികളുമായി ധാരണ.



ബെംഗളൂരു:   ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് കർണാടകയുടെ മുന്നേറ്റം ശക്തമാക്കുന്നതിനും ഭാവിയിലെ സാങ്കേതിക തൊഴിൽ മേഖലകൾക്ക് യുവാക്കളെ സജ്ജരാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വൻ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമിട്ടു. 63,200 എഞ്ചിനീയറിംഗ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വിവിധ AI സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗൂഗിൾ, സെയിൽസ്ഫോഴ്സ്, പെഗ സിസ്റ്റംസ്, സർവം എഐ, ജ്ഞാനി എഐ എന്നീ അഞ്ച് പ്രമുഖ സാങ്കേതിക കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 29-ാമത് ബെംഗളൂരു ടെക് സമ്മിറ്റ് 2026ന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാന സർക്കാർ കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

ജനറേറ്റീവ് എഐ, ഏജന്റിക് എഐ, വോയ്സ് എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ്, എഐ ഏജന്റ് വികസനം തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുക. സൈദ്ധാന്തിക പഠനത്തിനൊപ്പം പ്രായോഗിക പരിശീലനം, വ്യവസായ രംഗത്തെ ഉപകരണങ്ങളുടെ ഉപയോഗം, പ്രോജക്ടുകൾ, സർട്ടിഫിക്കേഷൻ എന്നിവയ്ക്കും പ്രാധാന്യം നൽകും.

യുവാക്കൾക്ക് എഐ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അറിവ് മാത്രമല്ല, യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനും പ്രയോഗിക്കാനുമുള്ള കഴിവും നൽകുകയാണ് ലക്ഷ്യമെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ആഗോള സാങ്കേതിക കമ്പനികളുടെയും തദ്ദേശീയ എഐ സംരംഭങ്ങളുടെയും സഹകരണത്തോടെ കർണാടകയെ എഐ നവീകരണത്തിന്റെ പ്രമുഖ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ഭാവിയിലെ തൊഴിൽ സാധ്യതകൾക്കനുസരിച്ചുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img