
കർണാടക പി.എസ്.സി.യിലെ നിയമന ക്രമക്കേടുകൾ അന്വേഷിക്കാൻ കർണാടക ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) സംബന്ധിച്ച ഉത്തരവിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ നൽകി. 400 വെറ്ററിനറി ഓഫീസർ നിയമനത്തിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനായിരുന്നു ഹൈക്കോടതി മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അലോക് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ എസ്.ഐ.ടി. രൂപീകരിച്ചത്.
നിലവിൽ സി.ഐ.ഡി അന്വേഷണം അവസാനഘട്ടത്തിലായിരിക്കെ പുതിയതായി ‘de novo’ അന്വേഷണം നടത്താൻ നിർദേശിച്ചതിനെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സുപ്രീം കോടതി ഹൈക്കോടതി നിർദേശങ്ങൾക്ക് ഇടക്കാല സ്റ്റേ നൽകിയത്.
എന്നാൽ കേസ് സംബന്ധിച്ച അന്വേഷണം പൂർണമായി അവസാനിപ്പിച്ചിട്ടില്ല. എസ്.ഐ.ടി രൂപീകരണവും പുനരന്വേഷണവും സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി ഈ മാസം 12ന് വാദം കേൾക്കും. അതുവരെ ഹൈക്കോടതി നിർദേശിച്ച പുതിയ അന്വേഷണ നടപടികൾക്ക് താൽക്കാലിക തടസ്സമാണ്.
Photo Courtesy - Google










