01:42am 11 November 2026
NEWS
ലേക്‌ഷോറിന്റെ പുതിയ ലോബി കർണാടക മന്ത്രി ഉദ്ഘാടനം ചെയ്തു
30/08/2025  04:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലേക്‌ഷോറിന്റെ പുതിയ ലോബി കർണാടക മന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി : വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ നവീകരിച്ച ലോബി കർണാടക മെഡിക്കൽ എജുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ ഉദ്ഘാടനം ചെയ്തു. രോഗീപരിചരണത്തിലും രാജ്യത്തെ ആരോഗ്യമേഖലയിലും ആശുപത്രി കാഴ്ചവയ്ക്കുന്ന പ്രകടനത്തെ മന്ത്രി പ്രശംസിച്ചു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷനായി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജയേഷ് വി നായർ ആശംസയർപ്പിച്ചു. ചികിത്സയ്ക്ക് എത്തുന്നവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ലോബി സജ്ജീകരിച്ചിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img