11:57am 28 July 2026
NEWS
അക്രമികൾ വെട്ടിപരിക്കേൽപ്പിച്ച സർക്കാർ ഉദ്യോ​ഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു
15/11/2025  05:41 PM IST
nila
അക്രമികൾ വെട്ടിപരിക്കേൽപ്പിച്ച സർക്കാർ ഉദ്യോ​ഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു

അക്രമികൾ വെട്ടിപരിക്കേൽപ്പിച്ച സർക്കാർ ഉദ്യോ​ഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു. കർണാടകയിലാണ് സംഭവം. കർണാടക സാമൂഹിക ക്ഷേമവകുപ്പിലെ സെക്കൻഡ് ഡിവിഷനൽ ഓഫിസറും യാദ്ഗിർ സ്വദേശിനിയുമായ അഞ്ജലി ഗിരീഷ് കമ്പോത്ത് ആണ് കൊല്ലപ്പെട്ടത്. മൂന്നുദിവസം മുൻപാണ് അഞ്ജലി ആക്രമണത്തിനിരയായത്. 

അഞ്ജലി ഓഫിസിലേക്കു പോകുമ്പോഴാണ് ഇരുചക്രവാഹനത്തിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. അഞ്ജലിയുടെ കാർ തടഞ്ഞുനിർത്തിയ സംഘം മുഖത്തും നെഞ്ചിലും കൈകാലുകളിലും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അഞ്ജലി ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരിച്ചത്. 

മുൻവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം. കൊലയാളി സംഘത്തിലെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. അഞ്ജലിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ ഗിരീഷ് കമ്പോത്തിനെ മൂന്നുവർഷം മുൻപ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതേ സംഘമാണ് അഞ്ജലിയെയും ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img