12:06am 11 September 2026
NEWS
കേന്ദ്ര നിർദേശം തള്ളി കർണാടക; ഔദ്യോഗിക ചടങ്ങുകളിൽ ഇനി ‘വന്ദേമാതരം’ രണ്ട് ഖണ്ഡിക മാത്രം!
10/09/2026  05:18 PM IST
nila
 കേന്ദ്ര നിർദേശം തള്ളി കർണാടക; ഔദ്യോഗിക ചടങ്ങുകളിൽ ഇനി ‘വന്ദേമാതരം’ രണ്ട് ഖണ്ഡിക മാത്രം!

ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ മാർഗനിർദേശത്തിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദത്തിന് തുടക്കം. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കർണാടക സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് സംസ്ഥാനത്തിന്റെ പുതിയ തീരുമാനം.

എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

പൊതുചടങ്ങുകളുടെ ദൈർഘ്യം കുറയ്ക്കുന്നതിനും പരിപാടികൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിനുമാണ് ആലാപനം രണ്ട് ഖണ്ഡികകളിലേക്ക് ചുരുക്കുന്നതെന്നാണ് കർണാടക സർക്കാരിന്റെ വിശദീകരണം.

അതേസമയം, കേന്ദ്രത്തിന്റെ മാർഗനിർദേശം മറികടന്ന് സംസ്ഥാന സർക്കാർ സ്വന്തം നിലപാട് പ്രഖ്യാപിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന തർക്കം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും നിലനിൽക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img