12:35am 13 November 2026
NEWS
വനിതകൾക്ക് സർക്കാർ വക സൗജന്യ ഇലക്ട്രിക് ഓട്ടോ; ആദ്യഘട്ട വിതരണം പൂർത്തിയായി
23/03/2026  04:39 PM IST
nila
വനിതകൾക്ക് സർക്കാർ വക സൗജന്യ ഇലക്ട്രിക് ഓട്ടോ; ആദ്യഘട്ട വിതരണം പൂർത്തിയായി

ബെംഗളൂരു: വനിതാ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള കർണാടക സർക്കാരിന്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം തുടങ്ങി. ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.  ആദ്യഘട്ടത്തിൽ 20 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് സൗജന്യമായി കൈമാറിയത്. സർക്കാർ, ബി.പി.എ.സി, ഐ.ടി. ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ സി.ജി.ഐ എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് ആദ്യഘട്ടത്തിൽ ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്തത്. 

ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി അഞ്ഞൂറിലേറെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യമായി പരിശീലനം നൽകുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർക്ക് വാഹനം കൈമാറും. കഴിഞ്ഞ മാസമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഓട്ടോ ഡ്രൈവിങ് പരിശീലനം നൽകുന്നത് അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാൻ സഹായിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഘട്ടംഘട്ടമായി സംരംഭം എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img