NEWS
സ്വന്തം മണ്ഡലത്തിലെ വമ്പൻ സ്വീകരണത്തിനിടെ കടിച്ച ശേഷം ആപ്പിളുകള്‍ വലിച്ചെറിഞ്ഞ് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ.വലിയ വിമർശനം.
09/06/2026 08:21 PM IST
സണ്ണി ലുക്കോസ്

ഡി കെ ശിവകുമാർ ആപ്പിളുകള്‍ കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡി കെ ശിവകുമാർ തന്റെ മണ്ഡലമായ കനകപുരയിലെ ഹോരഹള്ളി സന്ദർശിച്ച സമയത്താണ് സംഭവം. അവിടെയെത്തിയ അദ്ദേഹത്തിന് അനുയായികള്‍ വലിയ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയിരുന്നത്.
പ്രതിപക്ഷമായ ബി.ജെ.പി ഈ സംഭവത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഡി കെ ശിവകുമാറിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.എന്നാല്‍ ഇത് ജനങ്ങളോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. തങ്ങളെ വിമർശിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണെന്ന് പറഞ്ഞ് ശിവകുമാർ ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










