12:48am 09 July 2026
NEWS
ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒന്നിച്ചുള്ള പോരാട്ടത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ യോഗം ജൂലൈ 10 ന്.


08/07/2026  09:20 PM IST
സണ്ണി ലുക്കോസ്
ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒന്നിച്ചുള്ള പോരാട്ടത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ യോഗം ജൂലൈ 10 ന്.

പ്പറേഷൻ തൂഫാന് പിന്തുണതേടി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ലഹരി മരുന്നുകളുടെ വിൽപ്പനയ്ക്കും വ്യാപനത്തിനും എതിരെ കേരള ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് കർണാടക സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന വേണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ഡി കെ ശിവകുമാർ ഉറപ്പുനൽകി. 

ബംഗളൂരു വിധാൻ സൗധയിൽ എത്തിയാണ് ഡി കെ ശിവകുമാറായി രമേശ്‌ ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്. 

'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ വിജയത്തെയാണ് കർണാടക മുഖ്യമന്ത്രി ആദ്യംതന്നെ അഭിനന്ദിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കേരള-കർണാടക പോലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിയെ വിളിച്ച് നിർദ്ദേശം നൽകി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം മറ്റന്നാൾ (ജൂലൈ 10) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് യോഗം

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img