04:26am 13 November 2026
NEWS
കടമ്പച്ചനേകാട്ടിൽ കരിനീലി - ചാത്തൻകാവിൽ പ്രതിഷ്ഠ - 8 ന്
05/03/2026  06:56 PM IST
nila
കടമ്പച്ചനേകാട്ടിൽ കരിനീലി - ചാത്തൻകാവിൽ പ്രതിഷ്ഠ - 8 ന്

ചെങ്ങന്നൂർ : പാണ്ടനാട് കടമ്പച്ചനേകാട്ടിൽ കരിനീലി - ചാത്തൻകാവിൽ   പൂർവ്വകൗള വിധാനത്തിൽ കുടിയിരുത്തലും കൊടുതി മഹോത്സവവും 7,8 തീയതികളിൽ നടക്കും.
വെള്ളിയാഴ്ച
ഉച്ചയ്ക്ക് 12 ന് കാരയ്ക്കാട് ബിംബനിർമ്മാണ ശാലയായ ശിൽപ്പതന്ത്രയിൽ നിന്നും ആരംഭിച്ചു കുതിരവട്ടം, കടപ്രമല, തൃച്ചിറ്റാറ്റ്, അടിച്ചിക്കാവ്,
തൃക്കണ്ണാപുരം, ആനന്ദേശ്വരം, ആലുമ്മൂട്ടുനട,
കൊടുങ്ങല്ലൂർകാവ്, തൃക്കൈക്കുളങ്ങര, നടയിൽപറമ്പ്, 
പാട്ടുംകളം എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചു കാവിലെത്തിച്ചേരും.
ശനിയാഴ്ച
പുലർച്ചെ 5 ന് ആചാര്യവരണം.
6.30 ന് ഭഗവതിസേവ,
7.ന് ചാവ് വിളി,
7.30 ന് ആലപ്പുഴ 
മരുതം തീയേറ്റേഴ്സിന്റെ നാടകം മാടൻമോക്ഷം
രാത്രി 10 ന് കാവ് ശുദ്ധി, ബിംബശുദ്ധിക്രിയകൾ
11 ന്  തോറ്റംപാട്ട്, ദിക്ക് പൊലിക്കൽ.

8 ന് രാവിലെ 
5.30 ന് കൗളവിധാനത്തിൽ
മഹാഗണപതിഹോമം
7.30 ന് ബിംബ ആവാഹനം
10 ന് കലശപൂജ
11.ന് പൂജനീയ മഹാ ചണ്ഡാളബാബയുടെ
മുഖ്യ കാർമ്മികത്വത്തിൽ
കുടിയിരുത്തൽ കർമ്മം.

11.30 ന് ചേരുന്ന സംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി ഡി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും.
കടമ്പച്ചനേകാട്ടിൽ
കരിനീലി - ചാത്തൻകാവ് രക്ഷാധികാരി
കെ.റ്റി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ദേവസ്വം ബോർഡ് തന്ത്രി  പൂജനീയ മഹാചണ്ഡാള ബാബ
അനുഗ്രഹ പ്രഭാഷണം
നടത്തും.
ശിൽപി മഹേഷ് പണിക്കരേയും, സ്ഥപതി തുളസീദാസിനേയും ചടങ്ങിൽ ആദരിക്കും.
പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജിജി കുഞ്ഞ്കുഞ്ഞ്,
ജില്ലാ പഞ്ചായത്ത് മെമ്പർ ജി.കൃഷ്ണകുമാർ,
ബ്ലോക്ക് മെമ്പർ 
കെ ബി യശോധരൻ, പഞ്ചായത്ത് വൈസ്.പ്രസിഡന്റ്
ജോജി പിൻഡ്രംകോട്,
കടപ്ര പഞ്ചായത്ത് മെമ്പർ നിഷ അശോകൻ, പഞ്ചായത്ത് മെമ്പർമാരായ
സുനു തുരുത്തിക്കാട്, റ്റി.ഡി മോഹനൻ,
എൻ.എ ജോസഫ്,
പഞ്ചായത്ത് മുൻ പ്രസിഡന്റ് ശിവൻകുട്ടി
ഐലാരത്തിൽ,
റ്റി.സി. സുരേന്ദ്രൻ നായർ, ഡോ. സജീവ് പഞ്ച കൈലാസി എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് 1 ന് അന്നദാനം.
വൈകിട്ട് 5 ന് പാല കൊമ്പ് എഴുന്നള്ളിപ്പ്
6.30 ന് കുല ദീപാരാധന
രാത്രി  7 ന് കൈകൊട്ടിക്കളി
രാത്രി 10. ന് ശാക്തേയ മലവാര കർമ്മങ്ങൾ,
തോറ്റംപാട്ട്, ദിക്ക് പൊലിയ്ക്കൽ
12. ന് മഹാഗുരുതി
പുലർച്ചെ 3. ന് കാവ് അടയ്ക്കൽ.
എന്നിവയും നടക്കുമെന്ന്
കാവ് പരിപാലന സമിതി ഭാരവാഹികളായ അനീഷ് കെ.ജി, അശ്വിൻ കെ.എസ്, അഭീഷ് കെ.ബി, ശാരിക മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ
അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.