09:05am 13 November 2026
NEWS
കരയോഗ, വനിതാ സമാജ ഭാരവാഹികളുടെ നേതൃസമ്മേളനം
24/05/2026  08:11 PM IST
nila
കരയോഗ, വനിതാ സമാജ ഭാരവാഹികളുടെ നേതൃസമ്മേളനം

ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലുള്‍പ്പെട്ട കരയോഗ, വനിതാ സമാജ ഭാരവാഹികളുടെ നേതൃസമ്മേളനം നടത്തി.
 കരയോഗ, വനിത സമാജ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നായർ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനുമായി നടത്തിയ സമ്മേളനം എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി. എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു.
 യൂണിയൻ വൈസ് പ്രസിഡൻറ് റ്റി. ഡി ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് കരയോഗം രജിസ്ട്രാര്‍ ഓഫീസ് മാനേജർ ബി. ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. 
യൂണിയൻ സെക്രട്ടറി എം. ജി അശോക് കുമാർ, ഭരണസമിതി അംഗങ്ങളായ ആര്‍. അജിത് കുമാർ റ്റി.എസ് സുരേഷ് ബാബു, എസ്. വി പ്രസാദ്, കെ. രാധാകൃഷ്ണന്‍ നായര്‍, എം ജി ദേവകുമാര്‍,  കെ ആര്‍ സജീവന്‍, ജി. പ്രദീപ്, ഉളനാട് ഹരികുമാര്‍, എസ്. അഖിലേഷ്, അശോകന്‍ കുളനട,  പി.ബി അഭിലാഷ് കുമാര്‍, രഞ്ജിത് വി കുറുപ്പ്  പ്രതിനിധി സഭാംഗങ്ങളായ ഡി.നാഗേഷ് കുമാര്‍, മോഹന്‍ദാസ് ഗ്രാമം, കെ.ജി മുരളീധരക്കുറുപ്പ്, റ്റി.പി രാമാനുജന്‍ നായര്‍, ശ്രീകുമാര്‍ യൂണിയന്‍ ഇന്‍സ്പെക്ടര്‍ വി.ഹരികൃഷ്ണന്‍ വനിത യൂണിയന്‍ പ്രസിഡന്‍റ് സി ദീപ്തി, സെക്രട്ടറി ബിനു ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.