NEWS
കപ്പ , വാഴ കൃഷി വിളവെടുപ്പ് നടത്തി
02/09/2026 05:20 PM IST
nila

ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസ് തളിർ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കപ്പ , വാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി.
വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും മണ്ണിനോടുള്ള സ്നേഹവും വളർത്തുക, അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കുക, വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷി ആരംഭിച്ചത്.
വിളവെടുപ്പിന് സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, അധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










