01:57am 26 August 2026
NEWS
‌‌
തൃശ്ശൂരിൽ രണ്ടു യുവതികൾക്കെതിരെ കാപ്പ ചുമത്തി

17/06/2025  10:53 AM IST
nila
‌‌ തൃശ്ശൂരിൽ രണ്ടു യുവതികൾക്കെതിരെ കാപ്പ ചുമത്തി

തൃശ്ശൂരിൽ രണ്ടു യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് സ്വാതിയും ഹിമയും. ഇരുവരും ആറുമാസം  കൊടുങ്ങല്ലൂർ ഡിവൈ എസ്പി ഓഫീസിൽ വന്ന് ഒപ്പിടണം.  

വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം മൂന്നു ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. സ്റ്റേഷനുകളിൽ വിളിച്ച് വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫിസർമാരായ, ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img