
കേരളം മറന്ന വേലുത്തമ്പി ദളവയുടെ ജന്മദിനം കന്യാകുമാരിയിലെ ഒരുകൂട്ടം എൻഎസ്എസുകാർ, വെള്ളാള സമുദായത്തോടു ചേർന്ന് ആഘോഷിച്ചു.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് അര നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്തെ ശക്തമായി വെല്ലുവിളിച്ച തിരുവിതാംകൂറിന്റെ ദിവാൻ ശ്രീ വേലുത്തമ്പി ദളവയുടെ 261 ജന്മദിന ആഘോഷത്തിന് കന്യാകുമാരി ജില്ലയുടെ തലസ്ഥാന നഗരി നാഗർകോവിൽ ആണ് വേദിയായത്.
പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻറ് രാജശേഖരൻ തമ്പി അധ്യക്ഷനായ ചടങ്ങിൽ കന്യാകുമാരി ജില്ല എക്കണോമിക്കലി വീക്കർ സെക്ഷൻ കോർഡിനേറ്റർ ആയ ചന്ദ്രു, പത്മനാഭപുരം നഗരസഭാംഗം ശ്രീ വിനോദ് കുമാർ, കുഴിത്തുറ കരയോഗം സെക്രട്ടറി ശ്രീകുമാർ, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ
തമിഴ്നാട് ഘടകത്തിന്റെ കൺവീനർ പ്രഭാഷ് പുത്തൂർ, കന്യാകുമാരി എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ ശ്രീലത, മധു, വെള്ളാള സമുദായത്തിന്റെ പ്രതിനിധി ലക്ഷ്മൺപിള്ള, ഡോക്ടർ നാഗേന്ദ്രൻ, അണ്ടൂർ കരയോഗം അംഗം വിജയകുമാർ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google










