NEWS
കേരളത്തിൽ സമസ്തയുടെ സ്വകാര്യ സർവകലാശാല വരുന്നു
04/03/2025 02:43 PM IST
nila

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ സമസ്ത തയ്യാറെടുക്കുന്നു. സമസ്ത കാന്തപുരം വിഭാഗമാണ് കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നത്. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു.
സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനായി 100 കോടിയുടെ പദ്ധതിക്കാണ് സമസ്ത രൂപം നൽകുന്നത്. സംഘടനക്കു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് തീരുമാനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











