06:46pm 24 October 2026
NEWS
കണ്ണൂർ അന്തർദേശീയ എയർപോർട്ട് ആവും - കേന്ദ്ര മന്ത്രി
18/07/2025  04:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കണ്ണൂർ അന്തർദേശീയ എയർപോർട്ട് ആവും - കേന്ദ്ര മന്ത്രി

കൊച്ചി : കണ്ണൂർ എയർപോർട്ടിനെ അന്തർദേശീയ എയർപോർട്ട് ആക്കി മാറ്റാനുള്ള കേരളത്തിന്റെ അപേക്ഷ സെപ്റ്റംബറിൽ നടക്കുന്ന ക്യാബിനറ്റ് യോഗത്തിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ. വി തോമസിന് ഉറപ്പ് നൽകി.
ഇന്ന് ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.
കണ്ണൂർ എയർപോർട്ട് കാർഗോ എക്സ്പോർട്ട് ഹബ്ബ് ആക്കി മാറ്റുന്നതിനു വേണ്ടി കസ്റ്റംസ് നിയമങ്ങളിൽ ഭേദഗതികൾ വരുത്താനുള്ള ഉത്തരവിലും മന്ത്രി ഒപ്പിട്ടു.
കേരളത്തിന് എയിംസ്, വയനാടിനുള്ള കേന്ദ്ര സഹായം, ഹൈസ്പീഡ് റെയിൽ പാത എന്നിവ  സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. 
കഴിഞ്ഞ രണ്ടു ദിവസമായി തോമസ് മാഷ് കേരളത്തിന്റെ വികസന കാര്യങ്ങൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായും നിർമ്മല സീതാരാമനുമായും ചർച്ച ചെയ്ത് വരികയാണ്. അനുകൂലമായ പ്രതികരണമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img