09:48am 19 May 2026
NEWS
വിവാഹദിവസം യുവാവ് ജീവനൊടുക്കിയ നിലയിൽ
18/05/2026  04:29 PM IST
nila
വിവാഹദിവസം യുവാവ് ജീവനൊടുക്കിയ നിലയിൽ

 യുവാവിനെ വിവാഹദിവസം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിലെ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നതാണ്. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസിൽ ഉദ്യോഗസ്ഥനാണ് ഷബിൻ. 

ഞായറാഴ്ച രാത്രി വീട്ടിൽ വിവാഹ വിരുന്ന് നടന്നിരുന്നു. അർധരാത്രിയോടെ ചടങ്ങുകൾ അവസാനിച്ച് ബന്ധുക്കളും അതിഥികളും മടങ്ങി. ഇതിനിടെ ഷബിന് ഒരു ഫോൺകോൾ വന്നതായും അത് വധുവിന്റേതാണെന്ന് ബന്ധുക്കൾ പറയുന്നതായും വിവരം. ഫോൺസംസാരത്തിനിടെ ഷബിൻ മുറിയിലേക്ക് പോയി വാതിൽ അടച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.

ഇന്ന് പുലർച്ചെ 4.45ഓടെ മക്രേരി ക്ഷേത്രത്തിൽ ഫോട്ടോഷൂട്ടിനായി വിളിക്കാനെത്തിയ വീട്ടുകാർ ഏറെ നേരം പ്രതികരണമില്ലാതിരുന്നതിനാൽ മുറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ ഷബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭരതന്റെയും (പെരുതേരി) ഷീബയുടെയും (കൊല്ലൻചിറ അങ്കണവാടി വർക്കർ) മകനാണ്. സഹോദരി: അഭിഷ (നഴ്‌സ്, ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img