07:18pm 05 September 2026
NEWS
വരിക ജയിക്കുക വാഴ്ക"; കീരീടം തിരിച്ചുപിടിക്കുവാൻ കണ്ണൂർ വാരിയേഴ്സ് എഫ് സി പടക്കുതിരകളെ പ്രഖ്യാപിച്ചു
30/09/2025  10:01 AM IST
ജോൺഗിൽബർട്ട്
വരിക ജയിക്കുക വാഴ്ക; കീരീടം തിരിച്ചുപിടിക്കുവാൻ കണ്ണൂർ വാരിയേഴ്സ് എഫ് സി പടക്കുതിരകളെ പ്രഖ്യാപിച്ചു

സൂപ്പർ ലീഗ് കേരള ഒന്നാം സീസണിൽ നാരിഴയ്ക്ക് നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കുമെന്ന പ്രഖ്യപനവുമായി സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലേക്കള്ള കണ്ണൂർ വാരിയേഴ്സ് എഫ് സി യുടെ ഫുട്ബോൾ ടീം അംഗങ്ങളെ അവതരിപ്പിച്ചു. 

മനോഹരമായ ജഴ്സി അവതരണവും നടത്തി.
അറബി കടലിലെ അലയടിച്ചുയരുന്ന വമ്പൻ തിരമാലകളേയും , പയ്യാമ്പലത്തിന്റെ സുവർണ്ണ മണൽത്തരികളിൽ നൃത്തം ചവിട്ടി ആർത്തിരമ്പിയ ആരാധകരേയും സാക്ഷി നിർത്തി ഇന്നലെ പയ്യാമ്പലം ബീച്ചിൽ നടന്ന വർണാഭമായ ചടങ്ങിൽ പ്രസിദ്ധ ഫുട്ബോൾ കമ്മന്റേറ്റർ ഷൈജു ദാമോദരൻ കണ്ണൂർ വാരിയേഴ്സിന്റെ ടീമംഗങ്ങളെ പ്രഖ്യാപിച്ചു.
കണ്ണൂർ വാരിയേഴ്സിന്റെ സെലിബ്രിറ്റി ഓണറും ബ്രാന്റ് അംബാസിഡറുമായ പ്രശസ്ത സിനിമാനടൻ ആസിഫ് അലിയും ക്ളബ്ബ് ഉടമകളും ഭാവ്വാഹികളും ചേർന്ന് മനോഹരമായ
ജഴ്സി പ്രകാശനവും നടത്തി.

ആറ് വിദേശ കളിക്കാരും , വിദേശ മുഖ്യപരീശീലകനുമടങ്ങുന്ന ടീമിന്റ ക്യാപ്റ്റൻ ടീമിന്റെ ഗോളിയും കണ്ണൂർ സ്വദേശിയുമായ സി കെ ഉബൈദ്,
സ്പാനിഷ് സ്ട്രൈക്കർ അഡ്രിയാൻസർഡിനേറൊ, കാമറൂൺ താരം ഏണസ്റ്റിൻ ലാവ്സാംബ എന്നിവരെ പുതിയ സീസണിലെ ക്യാപ്റ്റന്മാരായി പ്രഖ്യാപിച്ചു.

കണ്ണൂർ വാരിയേഴ്സ് എഫ് സി ചെയർമാൻ ഡോ ഹസ്സൻകുഞ്ഞി, ക്ളബ്ബ് ഡയറക്ടർമാരായ മിബു ജോസ് നെറ്റിക്കാടൻ, കെ എം വർഗീസ്, സി എ മുഹമ്മദ് സാലിഹ് , കെ എഫ് എ പ്രസിഡണ്ട് നവാസ് മീരാൻ , ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നിസാർ, സ്പോർട്ടിംഗ് ഡയറക്ടർ ജൂവൽജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മൈതാനം കീഴടക്കാനുള്ള കണ്ണൂർ വാരിയേഴ്സിന്റെ പടക്കുതിരകൾ:
ഗോൾകീപ്പർ: സി കെ ഉബൈദ്, വി മിഥുൻ, ടി അൽകേഷ് രാജ്,
ഡിഫൻഡർ: നിക്കോളസ് ഡൽമോണ്ടേ (൫അർജന്റീന) സച്ചിൻ സുനി,എസ് സന്ദീപ്, വികാസ് സൈനി, എസ് മനോജ്, അശ്വിൻ കുമാർ, പവൻ കുമാർ, പി പി ബാസിത്ത്, എം ഷിബിൻ സാദ്, 
മിഡ് ഫീൽഡർ: അസിയർ ഗോമസ്( സ്പെയിൻ), ഏണസ്റ്റിൻ ലാവ് സാംബ,( കാമറൂൺ), നിഗാൽ സൈദ് (ടൂണീഷ്യ), ഓ എം ആസിഫ് കെ അജയ്കൃഷ്ണൻ,എബിൻദാസ്, മുഹമ്മദ് നാസിഫ് , 
ഫോർവേർഡ്: അഡ്രീയാൻ സാൻഡിനേറൊ(സ്പെയിൻ) അബ്ദുൽകരിം സാംബ( സെനഗൽ)
എസ് ഗോകുൽ , മുഹമ്മദ് സനാദ്, ടി ഷിജിൻ, അർഷാദ്, അർജുൻ,മുഹമ്മദ് സിനാൻ.
മുഖ്യ പരിശീലകൻ: മാനുവൽ സാഞ്ചസ്(സ്പെയിൻ)
സഹ പരിശീലകൻ:ഷഫീഖ് ഹസൻ മഠത്തിൽ, 
ഗോൾകീപ്പർ പരിശീലകൻ:
എൽദോ പോൾ.
കണ്ണൂർ വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ടായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ കണ്ണൂർ വാരിയേഴ്സിന്റെ അഞ്ചുമത്സരങ്ങളായിരിക്കും നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img