07:56pm 22 August 2026
NEWS
കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു
22/08/2026  07:42 PM IST
nila
കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു

 

ദോഹ: കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശിയായ മുഹമ്മദ് ജാസിര്‍ (24) ഖത്തറിൽ മുങ്ങിമരിച്ചു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. 
ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. ഒരു മാസം മുമ്പാണ് ജോലിയാവശ്യാർത്ഥം ഖത്തറിലെത്തിയത്. സഹോദരങ്ങൾ: ജസീൽ, ജസ്ന. കെ.എം.സി.സി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img