05:16am 18 July 2026
NEWS
കണ്ണൂരിൽ യുവതിയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ
11/04/2025  12:08 PM IST
nila
കണ്ണൂരിൽ യുവതിയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂരിൽ യുവതിയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ. കണ്ണൂർ അഴീക്കോട് മീൻകുന്നിലാണ് സംഭവം. മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് മൂന്നുപേരുടെയും മൃതദേ​ഹം കിണറ്റിൽ കണ്ടെത്തിയത്. മക്കളെ കിണറ്റിൽ എറിഞ്ഞതിനു ശേഷം യുവതിയും കിണറ്റിൽ ചാടിയതാണെന്നാണ് സൂചന. 

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. വീട്ടിൽ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് രാവിലെ അയൽവാസികൾ കിണറ്റിൽ മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യ തൊഴിലാളിയായ ഭർത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img