NEWS
"ഖൽബിലെ കണ്ണൂർ 2.0 - അ ലോഷി പാടുന്നു"- പോസ്റ്റർ പ്രകാശനം ചെയ്തു
22/01/2026 04:25 PM IST
nila

ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിൻ്റെ ഇരുപ്പത്തിഅഞ്ചാം വാർഷിക ആഘോഷ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ലളിതമായ ചടങ്ങിൽ വെച്ച് നടന്നു.
ഖൽബിലെ കണ്ണൂർ 2.0 - അലോഷി പാടുന്നു എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ഫെബ്രുവരി 5നു വ്യാഴാഴ്ച വൈകുന്നേരം ന്യൂ ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് അരങ്ങേറുക. പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത നിശയാണ് ചടങ്ങിലെ പ്രധാന ആകർഷണം.
റേഡിയോ മലയാളം 98.6 എഫ് എം ഓഫീസിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൾ റഹ്മാൻ, കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ, ആർ ജെ സൂരജ്, പ്രോഗ്രാം കൺവീനർ രതീഷ് മാത്രാടൻ, വൈസ് പ്രസിഡണ്ട് അബ്ദു പാപ്പിനിശ്ശേരി, സ്‌മൈൽ കുവാഖ് പ്രസിഡണ്ട് ഷീജ സിദ്ധാർത്ഥൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











