01:15am 11 September 2026
NEWS
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന് സ്വർണം


09/09/2026  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന് സ്വർണം

തിരുവനന്തപുരം 47 മത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസിന്റെ രണ്ടാം ദിനത്തിൽ, ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ച് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രാവിലെ ഏഴരയ്ക്ക് നടന്ന പുരുഷ വിഭാഗം ഡിസ്കസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയാണ് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ കായികമേളയുടെ രണ്ടാം ദിനത്തെ സ്വീകരിച്ചത്.

എട്ട് തവണ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണം കരസ്ഥമാക്കിയിട്ടുള്ള ഫൈസൽ കെ, തുടക്കം മുതൽ കാഴ്ചവച്ച മികച്ച പ്രകടനം കാണികൾക്കിടയിൽ വലിയ ആവേശം ഉണർത്തി.  സംസ്ഥാന മീറ്റിൽ 35.08 മീറ്റർ ദൂരം കണ്ടെത്തിയാണ്, ഫൈസൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 

നിലവിലെ കണ്ണൂർ അസിസ്റ്റൻ്റ് സ്പോർട്സ് ഓഫീസർ കൂടിയായ ഫൈസൽ കെ . മുൻ കണ്ണൂർ ജില്ലാ പോലീസ് മീറ്റിൽ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം സ്ഥാനത്ത് കണ്ണൂർ സിറ്റി പോലീസിൻ്റെ അബ്ദുൾ നിഷാദും പാലക്കാടിന് വേണ്ടി മൂന്നാം സ്ഥാനം കെ എം ആനന്ദും നേടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img