
തിരുവനന്തപുരം 47 മത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസിന്റെ രണ്ടാം ദിനത്തിൽ, ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ച് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രാവിലെ ഏഴരയ്ക്ക് നടന്ന പുരുഷ വിഭാഗം ഡിസ്കസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയാണ് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ കായികമേളയുടെ രണ്ടാം ദിനത്തെ സ്വീകരിച്ചത്.
എട്ട് തവണ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണം കരസ്ഥമാക്കിയിട്ടുള്ള ഫൈസൽ കെ, തുടക്കം മുതൽ കാഴ്ചവച്ച മികച്ച പ്രകടനം കാണികൾക്കിടയിൽ വലിയ ആവേശം ഉണർത്തി. സംസ്ഥാന മീറ്റിൽ 35.08 മീറ്റർ ദൂരം കണ്ടെത്തിയാണ്, ഫൈസൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
നിലവിലെ കണ്ണൂർ അസിസ്റ്റൻ്റ് സ്പോർട്സ് ഓഫീസർ കൂടിയായ ഫൈസൽ കെ . മുൻ കണ്ണൂർ ജില്ലാ പോലീസ് മീറ്റിൽ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം സ്ഥാനത്ത് കണ്ണൂർ സിറ്റി പോലീസിൻ്റെ അബ്ദുൾ നിഷാദും പാലക്കാടിന് വേണ്ടി മൂന്നാം സ്ഥാനം കെ എം ആനന്ദും നേടി.
Photo Courtesy - Google










