02:57am 06 November 2026
NEWS
ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

29/01/2025  02:19 PM IST
nila
ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

സംവിധായകൻ ടി.ജെ.ഹർഷവർധൻ നൽകിയ പീഡന പരാതിയിൽ ഭാര്യയായ നടിക്കെതിരെ കേസ്. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശശികല തന്നെ ശാരീരികമായി ആക്രമിക്കുണ്ടെന്നും സ്വകാര്യ സന്ദേശങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നുമാണ് ടി.ജെ.ഹർഷവർധന്റെ പരാതി. കേസിൽ കുരുക്കുമെന്നും ഇവർ ഭീഷണി മുഴക്കുന്നു എന്നാണ് സംവിധായകന്റെ പരാതി. 

 2021ൽ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹർഷവർധനും 52 വയസ്സുകാരിയായ ശശികലയും തമ്മിൽ പരിചയപ്പെടുന്നത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ ഇടയാക്കി. എന്നാൽ ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. പിന്നാലെ ശശികല നൽകിയ പീഡന പരാതിയിൽ ഹർഷവർധനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചിൽ ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹത്തിനു ശേഷവും ശശികല ഭീഷണിപ്പെടുത്തുന്നു എന്നാണ് ഹർഷവർധന്റെ പരാതി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img