
അവസാനം കന്നഡ നടി രന്യ റാവു എന്ന ഹർഷവർദ്ധിനി രന്യയ്‌ക്ക് ജാമ്യം. നീണ്ട പതിനാലുമാസത്തെ കൊഫെപോസ പ്രകാരമുള്ള ജയിൽ വാസത്തിന് ശേഷമാണ് 33 കാരിയായ നടി പുറത്തിറങ്ങിയത്. തികച്ചും അവിശ്വസനീയമായ വിധത്തിലാണ് കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് പുലർച്ചെ 14.2 സ്വർണ്ണവുമായി ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ രന്യയെ പിടികൂടിയത്. ഗ്രീൻ ചാനൽ വഴിയാണ് ദുബായ് വിമാനത്തിയ അവർ സ്വർണ്ണം കടത്തിയത്. ഉന്നതതല ബന്ധമുള്ള നടിയായിരുന്നു രന്യ. ആ സംഭവത്തിന് കഷിച്ച് മൂന്ന് മാസം മുമ്പായിരുന്നു നഗരത്തിലെ പ്രമുഖ ആർക്കിടെക്റ്റ് ജതിൻ ഹുക്കേരിയുമായുള്ള
രന്യയുടെ ആഡംബര വിവാഹം. പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന വിവാഹചടങ്ങിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. ആഭ്യന്തരമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ഐ പി എസ്സ് ഓഫീസർ കെ. രാമചന്ദ്ര റാവു രന്യയുടെ രണ്ടാനച്ഛനാണ്. അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ചാണ് രന്യ ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയത്. സസ്പെൻഷനിലായ രാമചന്ദ്രറാവു അന്വേഷണം നേരിടുകയാണ്. മുമ്പും പലതവണ രന്യ ഗ്രീൻചാനൽ വഴി സ്വർണ്ണം നടത്തിയിട്ടുണ്ട് എന്നാണ് ഡിആർഐ കണ്ടെത്തിയത്. യു എസ് പൗരത്വമുള്ള തരുൺ കൊണ്ടുരു(36 ), ബല്ലാരിയിലെ സ്വർണ്ണവ്യാപാരിയായ സഹിൻ സക്കറിയ ജെയിൻ എന്നീ കൂട്ടുപ്രതികളെയും ഡി ആർ ഐ അറസ്റ്റു ചെയ്തിരുന്നു. ദുബായിൽ നിന്ന് ബംഗളുരുവിലേക്കുള്ള വിമാനത്തിലാണ് രന്യ സ്വർണ്ണം കടത്തിയിരുന്നത്. രന്യയെ ജാമ്യത്തിലിറക്കാൻ അവരുടെ അമ്മയും മറ്റുള്ളവരും പലതവണ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കൊഫെപോസ വകുപ്പ് ചുമത്തിയതായിരുന്നു പ്രധാന കാരണം. സുപ്രീം കോടതി രന്യയുടെ ജാമ്യഹരജി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. കഴിഞ്ഞ വർഷം മെയ് 20 ന് പ്രത്യേകകോടതി രന്യയ്ക്കും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ചിരുന്നു. പക്ഷെ സാങ്കേതിക കാരണങ്ങളാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡി ആർ ഐ എതിർക്കാതിരുന്നതിനാലാണ് ഇന്നലെ ജാമ്യം കിട്ടിയത്. സ്വർണ്ണ ക്കടത്തിനെ തുടർന്ന് രന്യയുടെ വിവാഹബന്ധം തകർന്നിരുന്നു. വിവാഹ മോചനത്തിനുള്ള നീക്കം ഭർത്താവിൽ നിന്ന് ഉടനെ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
Photo Courtesy - Google









