10:14pm 05 November 2026
NEWS
പഴയ ഫോമിലേക്ക് തിരിച്ചെത്തി കനിഹ; ഫിറ്റ്നസ് മാറ്റം കണ്ട് അമ്പരന്ന് ആരാധകർ
05/11/2026  08:59 PM IST
nila
പഴയ ഫോമിലേക്ക് തിരിച്ചെത്തി കനിഹ; ഫിറ്റ്നസ് മാറ്റം കണ്ട് അമ്പരന്ന് ആരാധകർ

ശരീരഭാരം കുറച്ച് പഴയ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി കനിഹ. ശരീരസൗന്ദര്യത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് പുതിയ ചിത്രങ്ങളിലൂടെ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫിറ്റായ വയറും മസിലുകൾ തെളിഞ്ഞ ബൈസെപ്സും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചേർത്തുള്ള വീഡിയോയാണ് കനിഹ പോസ്റ്റ് ചെയ്തത്. ‘നിങ്ങൾ സ്വയം സ്നേഹിക്കുമ്പോൾ അത് പ്രകടമാകും’ എന്ന അർഥം വരുന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

വ്യായാമത്തിനും ഫിറ്റ്നസിനും ഏറെ പ്രാധാന്യം നൽകുന്ന താരമാണ് കനിഹ. നേരത്തെയും ജിമ്മിൽ പരിശീലനം നടത്തുന്ന വീഡിയോകളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. യാത്രാവിശേഷങ്ങളും വ്യക്തിജീവിതത്തിലെ സന്തോഷനിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കിടുന്നതും കനിഹയുടെ പതിവാണ്.

മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് കനിഹ. 'പഴശ്ശിരാജ', 'ഭാഗ്യദേവത', 'സ്പിരിറ്റ്', 'ദ്രോണ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് ചിത്രം 'ഫൈവ് സ്റ്റാർ' ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. വിവാഹത്തിനും അമ്മയായതിനും ശേഷവും മലയാള സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുൻപ് ഒരു അഭിമുഖത്തിൽ കനിഹ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img