02:46am 27 October 2026
NEWS
ഹൃദയാഘാതംമൂലം കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽനിര്യാതനായി
10/05/2025  09:10 PM IST
nila
ഹൃദയാഘാതംമൂലം   കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽനിര്യാതനായി

ദോഹ : ഹൃദയാഘാതത്തെ തുടർന്ന് കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ നിര്യാതനായി.കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ(47) ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ : ബിന്ദു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img