12:14pm 30 April 2026
NEWS
കനയ്യകുമാർ സന്ദർശിച്ചതിന് പിന്നാലെ ക്ഷേത്രം ​ഗം​ഗാജലം ഉപയോ​ഗിച്ച് കഴുകി വൃത്തിയാക്കി


28/03/2025  11:49 AM IST
nila
കനയ്യകുമാർ സന്ദർശിച്ചതിന് പിന്നാലെ ക്ഷേത്രം ​ഗം​ഗാജലം ഉപയോ​ഗിച്ച് കഴുകി വൃത്തിയാക്കി

കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിന് പിന്നാലെ ക്ഷേത്രം ​ഗം​ഗാജലം ഉപയോ​ഗിച്ച് കഴുകി ശുദ്ധമാക്കിയ സംഭവം വിവാദമാകുന്നു. ബിഹാറിലെ സഹർസ ജില്ലയിലെ ദുർഗ ക്ഷേത്രമാണ് കനയ്യകുമാർ സന്ദർശിച്ചതിന് പിന്നാലെ പ്രദേശവാസികൾ ​ഗം​ഗാജലം ഉപയോ​ഗിച്ച് കഴുകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തി. ക്ഷേത്രം കഴുകിയത് ബിജെപി പ്രവർത്തകരാണെന്നും കോൺ​ഗ്രസ് ആരോപിക്കുന്നു. 

പലായനം അവസാനിപ്പിക്കുക, ജോലി നൽകുക എന്ന മുദ്രാവാക്യവുമായി കനയ്യ സംസ്ഥാനത്ത് നടത്തുന്ന യാത്രയുടെ ഭാ​ഗമായാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ മണ്ഡപത്തിൽ നിന്ന് കനയ്യ നാട്ടുകാരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസികൾ ക്ഷേത്രം കഴുകി വൃത്തിയാക്കിയതെന്നാണ് ആരോപണം. ക്ഷേത്രം വൃത്തിയാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img