08:57am 26 September 2026
NEWS
കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
29/11/2025  09:50 PM IST
nila
കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

കോഴിക്കോട്: സിപിഎം നേതാവും കൊയിലാണ്ടി എംഎൽഎയുമായ കാനത്തിൽ ജമീല അന്തരിച്ചു. അർബുദം ബാധിച്ച് കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരിക്കെ അമ്പത്തൊമ്പതാമത്തെ വയസിലാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

എസ്എഫ്ഐയിൽകൂടിയായിരുന്നു ജമീലയുടെ രാഷ്ട്രീയപ്രവേശനം. ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ എസ്എഫ്ഐ സ്ഥാനാർഥിയായി മത്സരിച്ചാണ് ജമീല നേതൃസ്ഥാനത്തെത്തുന്നത്. വിവാഹശേഷം കോഴിക്കോട്ടെ തലക്കുളത്തൂരിലത്തിയതോടെ സജീവ പാർട്ടി പ്രവർത്തകയായിമാറി. ത്രിതല പഞ്ചായത്ത് നിലവിൽവന്ന 1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിൽ തലക്കുളത്തൂരിൽനിന്ന് ആദ്യമായി ജനവിധിതേടി. അത്തതവണ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റുമായി.

 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010, 2020 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി എൻ.സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തിയത്. 

അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭർത്താവ് കാനത്തിൽ അബ്ദുറഹ്‌മാൻ, മക്കൾ അയ്റീജ് റഹ്‌മാൻ, അനൂജ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img