08:59pm 12 November 2026
NEWS
കനൽ ഖത്തർ പ്രതിഭാ പുരസ്‌കാരം റംഷി പട്ടുവത്തിന്; പുരസ്‌കാര സമർപ്പണവും വാമൊഴിയാട്ടവും ഫെബ്രുവരി 6-ന്
03/02/2026  01:02 PM IST
nila
കനൽ ഖത്തർ പ്രതിഭാ പുരസ്‌കാരം റംഷി പട്ടുവത്തിന്; പുരസ്‌കാര സമർപ്പണവും വാമൊഴിയാട്ടവും ഫെബ്രുവരി 6-ന്

ദോഹ: ഖത്തറിലെ നാടൻപാട്ട് പ്രേമികളുടെ കൂട്ടായ്മയായ 'കനൽ ഖത്തർ' സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ നാടൻപാട്ട് മത്സരവും പ്രതിഭാ പുരസ്‌കാര സമർപ്പണവും "വാമൊഴിയാട്ടം 2026"  ഫെബ്രുവരി 6 ന്വെള്ളിയാഴ്ചഐ.സി.സി അശോകാ ഹാളിൽ
നടക്കും. പ്രവാസലോകത്ത് നാടൻപാട്ടുകളുടെ പ്രചാരണത്തിനായി സജീവമായി പ്രവർത്തിക്കുന്ന കനൽ ഖത്തർ, ഇത് മൂന്നാം തവണയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നത്. പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യ കലകളെയും ഗാനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളെ ഉൾപ്പെടുത്തി ഈ മഹോത്സവം ഒരുക്കുന്നത്.
​പ്രതിഭാ പുരസ്‌കാരം റംഷി പട്ടുവത്തിന്
നാടൻപാട്ട് മേഖലയിലെ പ്രശസ്ത കലാകാരൻ കണ്ണൂർ സ്വദേശി റംഷി പട്ടുവത്തിന് ഈ വർഷത്തെ 'കനൽ ഖത്തർ പ്രതിഭാ പുരസ്‌കാരം' സമർപ്പിക്കും. നാടൻകലാ രംഗത്തെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്‌കാരം നൽകുന്നത്.  റംഷി പട്ടുവവും കനൽ ഖത്തറിലെ കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന നാടൻപാട്ട് - സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി നടക്കും.
​പ്രവേശനം സൗജന്യമായിരിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img