05:07pm 07 September 2026
NEWS
ശങ്കരാചാര്യർ സ്വർണനെല്ലിക്ക പെയ്യിക്കാൻ ജപിച്ച കനകധാരാ സ്‌തോത്രം; ഈ മന്ത്രം ദിവസവും ചൊല്ലിയാൽ ധനാഭിവൃദ്ധിയും ഐശ്വര്യവും ഫലം
06/09/2026  08:52 PM IST
nila
ശങ്കരാചാര്യർ സ്വർണനെല്ലിക്ക പെയ്യിക്കാൻ ജപിച്ച കനകധാരാ സ്‌തോത്രം; ഈ മന്ത്രം ദിവസവും ചൊല്ലിയാൽ ധനാഭിവൃദ്ധിയും ഐശ്വര്യവും ഫലം

ആദി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു ഐതിഹ്യമാണ് കനകധാരാ സ്തോത്രത്തിന്റെ ഉദ്ഭവം. ഭിക്ഷാടനത്തിനിടെ ശങ്കരാചാര്യർ ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ, നൽകാൻ അവളുടെ കൈവശം ഉണ്ടായിരുന്നത് ഒരു ഉണക്ക നെല്ലിക്ക മാത്രമായിരുന്നു. സ്വന്തം ദാരിദ്ര്യം വകവെയ്ക്കാതെ സന്തോഷപൂർവം ആ നെല്ലിക്ക ശങ്കരാചാര്യർക്ക് ദാനം ചെയ്തുവത്രെ.

സ്ത്രീയുടെ നിസ്വാർത്ഥ ദാനശീലത്തിൽ ആകൃഷ്ടനായ ശങ്കരാചാര്യർ അവിടെവെച്ച് തന്നെ മഹാലക്ഷ്മിയെ സ്തുതിച്ച് കനകധാരാ സ്തോത്രം രചിച്ചു. സ്തോത്രപാരായണം പൂർത്തിയായതോടെ ലക്ഷ്മീദേവി പ്രസന്നയായി സ്വർണ നെല്ലിക്കകൾ വർഷിച്ച് ആ സ്ത്രീയെ അനുഗ്രഹിച്ചുവെന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിനത്തിലായിരുന്നു കനകധാരാ സ്തോത്രത്തിന്റെ രചനയെന്നും ഐതിഹ്യങ്ങളിൽ പരാമർശമുണ്ട്.

സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മോചനം നേടാനും കുടുംബത്തിൽ സമ്പൽസമൃദ്ധി വർധിക്കാനുമായി കനകധാരാ സ്തോത്ര ജപം ഏറെ ഫലപ്രദമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തിപൂർവം നിരന്തരം ജപിക്കുന്നവർക്ക് മഹാലക്ഷ്മിയുടെ അനുഗ്രഹത്താൽ ധനാഭിവൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

അതുപോലെ തന്നെ ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമ ജപവും കുടുംബക്ഷേമത്തിനും ഐശ്വര്യത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. ലളിതാസഹസ്രനാമത്തോടൊപ്പം കനകധാരാ സ്തോത്രവും ജപിച്ചാൽ കൂടുതൽ ഫലപ്രാപ്തി ലഭിക്കുമെന്ന വിശ്വാസവും വ്യാപകമാണ്.

കനകധാരാ സ്തോത്രം ജപിക്കുന്നതിന് പ്രത്യേകമായ ചില ആചാരങ്ങൾ പിന്തുടരാറുണ്ട്. കുളിച്ച് ശുദ്ധിയായി നിലവിളക്ക് തെളിയിച്ച ശേഷം ദേവിയെ ധ്യാനിച്ച് ജപം ആരംഭിക്കാം. പ്രഭാത സമയത്ത് കിഴക്കോട്ടോ വടക്കോട്ടോ മുഖം തിരിഞ്ഞും സന്ധ്യാസമയത്ത് പടിഞ്ഞാറോട്ടോ വടക്കോട്ടോ മുഖം തിരിഞ്ഞും ഇരുന്ന് ജപിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ജപസമയത്ത് മനസ്സ് ഏകാഗ്രമാക്കി സൂക്ഷിക്കാനും ദേവിയുടെ ചിത്രം, കുങ്കുമം, പുഷ്പം എന്നിവ മുൻപിൽ വയ്ക്കാനും ഭക്തർ ശ്രദ്ധിക്കാറുണ്ട്.

ജപം പൂർത്തിയായ ശേഷം ദേവിയെ നമസ്കരിച്ച് കുങ്കുമം നെറ്റിയിൽ ചാർത്തുകയും പൂവ് ശിരസ്സിൽ ചൂടുകയും ചെയ്യുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു.

കനകധാരാ സ്‌തോത്രം

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി /

ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ /

മാംഗല്യ ദാസ്‌തു മമ മംഗളദേവതായാഃ


മുഗ്‌ദ്ധാ മുഹുർവിദധതി വദനേമുരാരേഃ

പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി /

മാലാദൃശോർമ്മധുകരീവ മഹോത്പലേയാ

സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ /


ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം

ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേ കരസ്‌ഥിത കനീനിക പക്ഷ്‌മ നേത്രം

ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ //


ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്‌തുഭേ യാ

ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ

കല്യാണമാവഹതു മേ കമലാല യായാഃ //


കാളാംബുദാളി ലളിതോരസികൈടഭാരേഃ

ധാരാധരേ സ്‌ഫുരതി യാ തടിതംഗനേവ /

മാതുസ്സമസ്‌തജഗതാം മഹനീയമൂർത്തിഃ

ഭദ്രാണി മേ ദിശതു ഭാർഗ്ഗവ നന്ദനായാഃ //


പ്രാപ്‌തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്

മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന /

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം

മന്ദാലസം ച മകരാലയ കന്യകായാഃ //


വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം

ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം

ഇന്ദീവരോദര സഹോദര മിന്ദിരായാഃ //


ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര

ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ

ദൃഷ്‌ടി പ്രഹൃഷ്‌ടകമലോദര ദീപ്‌തിരിഷ്‌ടാം

പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാഃ


ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-

മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കർമ്മ ഘർമ്മമപനീയ ചിരായ ദൂരം

നാരായണ പ്രണയിനീ നയനാംബുവാഹഃ //


ഗീർദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി /

ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ

തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ


ശ്രുത്യൈ നമോസ്‌തു ശുഭകർമ്മ ഫലപ്രസൂത്യൈ

രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ

ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ

പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ //


നമോസ്‌തു നാളീകനിഭാനനായൈ

നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ //

നമോസ്‌തു സോമാമൃതസോദരായൈ

നമോസ്‌തു നാരായണ വല്ലഭായൈ


നമോസ്‌തു ഹേമാംബുജപീഠീകായൈ

നമോസ്‌തു ഭൂമണ്ഡലനായികായൈ /

നമോസ്‌തു ദേവാദി ദയാപരായൈ

നമോസ്‌തു ശാർങ്‌ഗായുധവല്ലഭായൈ //


നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ/

നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ

നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ //

നമോസ്‌തു ദാമോദരവല്ലഭായൈ


നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ /

നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ

നമോസ്‌തു ദേവാദിഭിരർച്ചിതായൈ //

നമോസ്‌തു നന്ദാത്മജ വല്ലഭായൈ


സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി

സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി

മാമേവമാതരനിശം കലയംതുമാന്യേ  //


യത്കടാക്ഷ സമുപാസനാ വിധി ഃ

സേവകസ്യ സകലാർഥ സംപദഃ

സംതനോതി വചനാംഗ മാനസൈ //

ത്വാം മുരാരിഹൃദയേശ്വരീം ഭജേ //


സരസിജനിലയേ സരോജഹസ്തേ 

ധവളതമാംശുക ഗന്ധമാല്യശോഭേ/

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ

ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം


ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട //

സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതർ നമാമി ജഗതാം ജനനീമശേഷ

ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ //

കമലേ കമലാക്ഷ വല്ലഭേ ത്വം

കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ

അവലോകയ മാമകിംചനാനാം

പ്രഥമം പാത്രമകൃത്രിമം ദയായാഃ 


സ്‌തുവന്തിയേ സ്‌തുതിഭിരമീഭിര ന്വഹം

ത്രയീമയിം ത്രിഭുവനമാതരം രമാം /

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ

ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img