09:17pm 30 October 2026
NEWS
വനിതാ പ്രസിഡന്റ് ഉടൻ അമേരിക്കയിലുണ്ടാകുമെന്ന് കമലാ ഹാരിസ്
26/10/2025  04:44 AM IST
nila
വനിതാ പ്രസിഡന്റ് ഉടൻ അമേരിക്കയിലുണ്ടാകുമെന്ന് കമലാ ഹാരിസ്

വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയരംഗം വീണ്ടും ഉണർത്തി മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന സൂചനയാണ് കമല ഹാരീസ് നൽകുന്നത്. “അമേരിക്കയ്ക്ക് വനിതാ പ്രസിഡന്റ് എത്താനുള്ള സമയം ഏറെ ദൂരെയല്ല” എന്നായിരുന്നു കമലയുടെ വാക്കുകൾ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമല ഹാരീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

“ ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്നതിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അത് എന്റെ കൊച്ചുമക്കളുടെ തലമുറയ്ക്കുള്ളിൽ തന്നെ സംഭവിക്കും. എന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിനാണ് സമർപ്പിച്ചത്. അത് എന്റെ അസ്ഥികളിൽ അലിഞ്ഞിരിക്കുന്നു. സർവേകളുടെ കണക്ക് കേട്ടിരുന്നുവെങ്കിൽ ഞാൻ ഇന്നിവിടെ ഇരിക്കുമായിരുന്നില്ല.“ - കമല അഭിമുഖത്തിൽ പറഞ്ഞു.

“ട്രംപ് സ്വയം ഒരു ഏകാധിപതിയാകാൻ ശ്രമിച്ചു. ഞാൻ മുമ്പ് മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ, നീതിന്യായ വകുപ്പിനെയും ഫെഡറൽ ഏജൻസികളെയും അദ്ദേഹം രാഷ്ട്രീയ ആയുധങ്ങളാക്കി. ഒരു വിമർശനവുമോ തമാശയോ പോലും സഹിക്കാൻ കഴിയാത്ത നേതാവാണ് അദ്ദേഹം.”- കമല പറഞ്ഞു.

ഹാരിസിന്റെ പ്രസ്താവനയെ അമേരിക്കൻ മാധ്യമങ്ങൾ “പ്രചാരണതലത്തിലുള്ള തിരിച്ചുവരവ്” എന്ന നിലയിൽ വിലയിരുത്തുന്നു.
അമേരിക്കൻ രാഷ്ട്രീയത്തിൽ വനിതാ നേത്യത്വത്തിന്റെ പ്രതീകമായ കമലാ ഹാരിസ്, പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മുന്നോട്ടു വരുമെന്ന രാഷ്ട്രീയ സൂചനകൾ ഇതിനകം തന്നെ ശക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img