
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'വാ വാത്തിയാർ', 'സർദാർ-2', തുടങ്ങിയ ചിത്രങ്ങളിലാണ്. ഇതിൽ 'വാ വാത്തിയാർ' അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. 'സർദാർ-2'-വിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഈ ചിത്രങ്ങൾക്ക് ശേഷം വിക്രം പ്രഭു നായകനായി അഭിനയിച്ച 'ടാണാക്കാരൻ' എന്ന ചിത്രം സംവിധാനം ചെയ്ത തമിഴ് സംവിധാനം ചെയ്യുന്ന തൻ്റെ 29-ാമത്തെ ചിത്രത്തിലാണ് കാർത്തി അഭിനയിക്കാനിരിക്കുന്നത്. 'ടാണാക്കാരൻ' ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള 'ഡ്രീം വാരിയർ പിക്‌ചേഴ്‌സ്' തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. 1960കളിലെ രാമേശ്വരം പശ്ചാത്തലമാക്കി കടൽക്കൊള്ളക്കാരുടെ കഥയാണത്രെ ഈ ചിത്രം പറയുവാൻ പോകുന്നത്. വരുന്ന മെയ് മാസം ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യാൻ ഹാസ്യനടനായ വടിവേലുവിനെ നേരത്തെ തന്നെ കരാർ ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ കാർത്തിക്കൊപ്പം നായികയായി അഭിനയിക്കുന്നത് മലയാളി നടിയായ കല്യാണി പ്രിയദർശനാണ് എന്നുള്ള വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ശിവകാർത്തികേയൻ നായകനായ 'ഹീറോ', 'പുത്തം പുതു കാലൈ', ചിമ്പു നായകനായ 'മാനാട്' തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ കല്യാണി പ്രിയദർശൻ ഇതിന് മുൻപ് നായികയായി അഭിനയിച്ചിട്ടുണ്ട്. കാർത്തിക്കൊപ്പം കല്യാണി പ്രിയദർശൻ അഭിനയിക്കാനിരിക്കുന്ന ഈ ചിത്രം ബ്രമ്മാണ്ഡമായാണ് ഒരുങ്ങുന്നത് എന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy - Google