06:35am 12 November 2026
NEWS
‘കല്യാണസൗഗന്ധികം’ കഥകളി ഡിസംബർ നാലിന് ഐസിസി അശോകഹാളിൽ
25/11/2025  07:47 PM IST
nila
‘കല്യാണസൗഗന്ധികം’  കഥകളി ഡിസംബർ നാലിന് ഐസിസി അശോകഹാളിൽ

 

ദോഹ: കേരളത്തിൻ്റെ തനത് ദൃശ്യകലാരൂപമായ കഥകളി പൂർണ്ണമായി അരങ്ങിൽ അവതരിപ്പിക്കുന്നു,ഖത്തർഫൺഡേ ക്ലബ്ബും ഇന്ത്യൻ കൾച്ചറൽ സെന്ററും,അങ്കമാലി കഥകളി ക്ലബ്ബിൻ്റെ സഹകരണത്തോടെയാകും പരിപാടി സംഘടിപ്പിക്കുക .
ഡിസംബർ നാലിന് രാത്രി ഏഴു മുതൽ 
ഐസിസി അശോകഹാളിൽ ആകും "കല്യാണ സൗഗന്ധികം " എന്ന കഥയുമായി  കഥകളിയിൽ പ്രാവീണ്യം നേടിയ അങ്കമാലി കഥകളി ക്ലബ്ബിൻ്റെ പ്രശസ്തരായ  പത്തിലേറെ  കലാകാരന്മാര്കും അരങ്ങിലും പിന്നണിയിലുമായി അണിനിരക്കുക.
ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കഥയുമായി കഥകളി പൂർണ്ണമായി വേദിയിൽ അവതരിപ്പിക്കുന്നത് .

 ഖത്തറിലെ കഥകളിപ്രേമികൾക്കും,പുതിയ തലുറകൾക്കും 
വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളി എന്ന കലാരൂപത്തെ ആസ്വാദിക്കാനും അടുത്തറിയാനുമായുള്ള അസുലഭ അവസരമാണ്  ഖത്തർഫൺഡേ ക്ലബ്ബും ഇന്ത്യൻ കൾച്ചറൽ സെന്ററും ചേർന്ന് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img