
ദോഹ: ഖത്തർ ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ 'കലാഞ്ജലി 2026' പ്രഖ്യാപിച്ചു. ദോഹയിൽ നടന്നവാർത്താസമ്മേളനത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ജനറൽ സെക്രട്ടറി എബ്രഹാം ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 16 മുതൽ 30 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ്
'കലാഞ്ജലി 2026'നടക്കുന്നത്.
ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) lപ്രസിഡന്റ് അബ്ദുൽ റഹ്മാൻ യുവജനോത്സവത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു.
ICC അഡ്വൈസറി ബോർഡ് ചെയർമാൻ പി. എൻ. ബാബുരാജൻ ഉൾപ്പെടെയുള്ള അഡ്വൈസറി ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ, ഭവൻസ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം അജാന മേനോൻ ഔദ്യോഗിക വീഡിയോ പ്രകാശനം നിർവഹിച്ചു. കലാഞ്ജലി 2019–2025 സുവനീർ പ്രകാശനം ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസം ഖാൻ നിർവഹിച്ചു. കലാഞ്ജലി പ്രസിഡന്റ് ബിനു കുമാർ, ജനറൽ സെക്രട്ടറി അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു.ഒക്ടോബർ 23 മുതൽ 28 വരെ
ഓൺ-സ്റ്റേജ് മത്സരങ്ങൾനടക്കും.ഭിന്നശേഷി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായിഒക്ടോബർ 29 ന് പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.ഒക്ടോബർ 30ന് നടക്കുന്ന സമാപനത്തിൽ വൈവിധ്യമാർന്ന കലാവിരുന്നുകൾ അരങ്ങേറും.കെ.ജി വിദ്യാർത്ഥികൾക്കായി പ്രത്യേക മെഗാ സ്റ്റേജ് ഒരുക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രധാന സവിശേഷത. പങ്കാളിത്തം വർധിച്ച സാഹചര്യത്തിൽ മത്സര വേദികളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. രണ്ടാം, മൂന്നാം സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ അതത് ദിവസം തന്നെ വിതരണം ചെയ്യും.
സ്കൂൾ മാനേജ്‌മെന്റുകൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ഖത്തറിലെ ഇന്ത്യൻ സമൂഹം എന്നിവരുടെ പൂർണ സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.











