
കളമശ്ശേരി : കളമശ്ശേരി പോളിടെക്നിക് കോളേജില്‍ പോലീസ് നടത്തിയ കഞ്ചാവ് വേട്ടയുടെ മുഖ്യപ്രതിയും മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും, ഹോളി ആഘോഷത്തിനായി ക്യാമ്പസ്സില്‍ വ്യാപക പിരിവു നടത്തി ഈ കേസ്സില്‍ നിലവില്‍ റിമാന്‍ഡിലായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിക്, ശാലിക് എന്നിവര്‍ക്ക് പിരിവു നടത്തിയ പണം കൈമാറി കഞ്ചാവ് ക്യാമ്പസ്സില്‍ എത്തിച്ച മുഖ്യ പ്രതിയുമായ അനുരാജ് . ആര്‍ (21) ട/ീ രാജേന്ദ്രന്‍, മഠത്തില്‍, പുന്നകുളം, കരുനാഗപ്പള്ളി,കൊല്ലം എന്ന വിദ്യാര്‍ത്ഥിയെയാണ് കളമശ്ശേരി പോലീസ് പഴുതുകളടച്ച അന്വേഷണത്തിലൂടെ പിടികൂടിയത്. പൂര്‍വ വിദ്യാര്‍ത്ഥികളുടെ മൊഴി അനുസരിച്ചാണ് ഇയാളിലേക്കു അന്വേഷണം എത്തിയത്. ക്യാമ്പസ്സില്‍ ഏതു സമയത്തും കഞ്ചാവ് എത്തിക്കാന്‍ കഴിയുന്ന വന്‍ ലഹരി മാഫിയ ഇടപാടുകള്‍ ചോദ്യം ചെയ്യലില്‍ നിന്നും ഇയാളില്‍ നിന്നും വ്യക്തമായിട്ടുള്ളതാണ് പോളി ടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധയിടങ്ങളില്‍ നിന്നും മൊത്തമായും ചില്ലറയായും കഞ്ചാവും മറ്റു ലഹരിയുത്പന്നങ്ങളും എത്തിച്ചു നല്‍കിയിരുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അനുരാജ്. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍, മറ്റു ലഹരി മാഫിയ സംഘങ്ങളുമായുള്ള ബന്ധം എന്നിവ അന്വേഷിച്ചു വരുന്നു , ബഹു. സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ കജട ന്‍റെ നിര്‍ദ്ദേശപ്രകാരം ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജി കജട, ജുവനപ്പുടി മഹേഷ് കജട എന്നിവരുടെ മേല്‍നോട്ടത്തില്‍ തൃക്കാക്കര അസ്സിസ്റ്റന്‍റ് കമ്മീഷണര്‍ പി.ബി ബേബി, കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ ലത്തീഫ് ങ.ആ എന്നിവരുടെ നേതൃത്വത്തില്‍ ടക സിംഗ്, ടക സെബാസ്റ്റ്യന്‍ പി. ചാക്കോ, ടക രഞ്ജിത്ത്, അടക ബിനു, ഇജഛ മാരായ മാഹിന്‍ അബൂബക്കര്‍, ഷിബു, അരുണ്‍, ലിബിന്‍ കുമാര്‍ എന്നിവരടങ്ങിയ പ്രത്യേക അന്യഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.