06:27am 05 September 2026
NEWS
8.670 കി.ഗ്രാം ഗഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
26/01/2025  08:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
8.670 കി.ഗ്രാം ഗഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ  കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

കളമശ്ശേരി : തൃക്കാക്കര നോർത്ത്, പള്ളിലാംകര കരയിൽ HMT യുടെ പുറകുവശം 11 നിലംപാടം ഭാഗത്ത് ഐരാപുരം വില്ലേജ് കീഴില്ലം ഭാഗത്തുള്ള ദേവകി സദനം വീട്ടിൽ സൌമിത്രൻ മകൻ ഷർണയുടെ ഉടമസ്ഥതയിലുള്ളതുമായ ഗോഡൌണിൽ ഗഞ്ചാവ് നട്ടു വളർത്തി വിളവെടുത്ത് വരികയും ടി ഗോഡൌൺ പരിസരത്ത് 5 പൊതികളിലായി മൊത്തം 8.670 കി.ഗ്രാം മയക്കു മരുന്ന് ഇനത്തിൽപ്പെട്ട വില്പനക്കായി തയ്യാറാക്കി വച്ച ഗഞ്ചാവുമായി കേസിലെ രണ്ടാം പ്രതിയായ വെസ്റ്റ് ബംഗാൾ സ്വദേശിയായ മിനാജുൽ ശൈഖ് വയസ്സ് 28/25,S/o ജർമൻ ശൈഖ്, പടിക്കൽ ഗുദ ഗ്രാമം,സെൻട്രൽ കൊൽക്കത്ത -എന്നയാളെ കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇൻസ്പെക്ടർ ലത്തീഫ് എം.ബി യുടെ നേതൃത്വത്തില്‍   , SI എൽദോ,ASI രതീശൻ,ASI നജീബ്,SCPO അരുൺ സുരേന്ദ്രൻ, SCPO സിനു ചന്ദ്രൻ, CPO മാഹിൻ അബൂബക്കർ,CPO ഷിബു, ഡ്രൈവർ ശരത് എന്നിവര്‍ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി    പിടികൂടി അറസ്റ്റ് ചെയ്തത്.  JFCM കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 26/01/25 തിയ്യതി മുതല്‍ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img