NEWS
കളമശേരിയിൽ ഒന്നാംക്ലാസുകാരിയെ അയൽവാസി പീഡിപ്പിച്ചു
21/09/2025 02:45 PM IST
nila

കൊച്ചി: കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ഇന്നലെ രാത്രിയിലാണ് പൊലീസിന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. അയൽവാസി നാലു മാസത്തിനിടയിൽ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. മെഡിക്കൽ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതിയായ യുവാവ് ഒളിവിലാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








