
ആലുവ: കലാഭവന്‍ നവാസിന് വിട. നവാസിന്റെ മൃതദേഹം ആലുവ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വൈകിട്ട് ആറു മണിയോടെ ഖബറടക്കി.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ച് ആലുവയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളും സിനിമാ- മിമിക്രി രംഗങ്ങളിലുള്ളവരും എത്തിച്ചേര്‍ന്നു.
വൈകിട്ട് നാലു മണിയോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദിലെത്തിച്ച മൃതദേഹത്തിന് ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ചലച്ചിത്ര താരങ്ങളായ സിദ്ദീഖ്, ദേവന്, ഷറഫുദ്ദീന്, സായ് കുമാര്‍, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, രമേഷ് പിഷാരടി, ജയസൂര്യ, കിച്ചു ടെല്ലസ്, മജീദ്, കെ എസ് പ്രസാദ്, ശ്രീകുമാര്‍, മണികണ്ഠന് പട്ടാമ്പി തുടങ്ങി ചലച്ചിത്ര- സീരിയല്‍- മിമിക്രി രംഗത്തെ നിരവധി പേര് പള്ളിയിലെത്തിയിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് നവാസിന്റെ മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രാത്രി എട്ടു മണിയോടെയാണ് ഹൃദയാഘാതമുണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് സഹായം ആവശ്യപ്പെടാന്‍ വാതിലിനടുത്തേക്ക് വരുന്നതിനിടെ കുഴഞ്ഞു വീണുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലുള്ളത്. വീഴ്ചയില്‍ തലയ്ക്ക് ചെറിയ മുറിവുണ്ടായിട്ടുണ്ട്.
Photo Courtesy - Google











