08:53pm 30 September 2026
NEWS
കലാരംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ വിനോദ് കോവൂരിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ആദരം.
12/06/2025  03:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പൂർത്തിയാക്കിയ വിനോദ് കോവൂരിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ  ആദരം

കോഴിക്കോട് - കലാരംഗത്ത്  വിവിധ മേഖലകളിൽ 30 വർഷം പൂർത്തിയാക്കിയതിന് വിനോദ് കോവുരിനെ  കലാഭവൻ മണി മെമ്മോറിയൽ അവാർഡ്  കമ്മിറ്റി ആദരിച്ചു  

കോഴിക്കോട്  ഗാന്ധി  റോഡിലെ  മാമുകോയ നഗറിൽ  നടന്ന ചടങ്ങിൽ വെച്ച്  ചലച്ചിത്രനിർമാതാവ്  എം . കെ . സോമൻ  പൊന്നാടയും,  ചലച്ചിത്രനടി  കോഴിക്കോട്  രാമാദേവി  മൊമെന്റോയും, ചലച്ചിത്ര നടൻ സുധി കോഴിക്കോട് പ്രശസ്തി പത്രവും നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ 30 വർഷത്തെ ഓർമ്മക്കുറിപ്പായ  മാതൃഭൂമി ബുക്സിന്റെ  വിനോദയാത്ര ക്ക്  കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024  കേരള മാപ്പിളപ്പാട്ട് ലവേഴ്സ് ജനറൽ സെക്രട്ടറി   എൻ . സി . അബ്‌ദുള്ള കോയയും  സമർപ്പിച്ചു.

കൂടാതെ  ചലച്ചിത്ര നാടക നടി   മീനാ   ഗണേഷ്നുള്ള  മരണാനന്തര ബഹുമതി  അവരുടെ മകനായ  ടെലിവിഷൻ  സീരിയൽ  സംവിധായകൻ  മനോജ് ഗണേശ് സ്വീകരിച്ചു.  

  എം. കെ. സോമൻ (  സമഗ്രസംഭാവന,   ചലച്ചിത്ര സാമൂഹ്യ സേവന മേഖല  ),  അപ്പുണ്ണി ശശി (  കഥ ഇന്നു വരെ  ),  സുധി കോഴിക്കോട്  (  കാതൽ കോർ   ),   കോഴിക്കോട്   രാമദേവി   (  പത്മിനി  ) എന്നിവർക്ക്  പ്രത്യേക പുരസ്കാരവും,  റിയാസ്  മുക്കോളി, ഷക്കീർ അണ്ടികൊട്ടിൽ എന്നിവർക്ക് ജീവകാരുണ്യത്തിനുള്ള അവാർടും ,  മുസമ്മിൽ പുതിയറ വ്യവസായം, സെഫിയ ഐ. കായികം, ബിനോയ് ഭാസ്കർ ഫിറ്റ്നസ് ,    ഹസ്ന   കെ . പി . അധ്യാപിക ,  ഇ . എം . ഷാഫി ഷോർട്ട് ഫിലിം ,  ഉദ്ധേവ് ശിവൻ     വീഡിയോ റീ ക്രീയേറ്റർ  ,   റാഷിദ് പാവുകോണം കഥാകൃത്ത്  ,    ശുഭ   മുക്കം നാടക നടി , ആദിഷ അശോകൻ  മോഡൽ   എന്നിവരും അവാർഡ് സ്വീകരിച്ചു 

 റഹീം മുല്ലവീട്ടിൽ   അധ്യക്ഷനായ ചടങ്ങിന്റെ  ഉദ്ഘാടനം  എൻ. സി. അബ്ദുല്ലക്കോയയും, ഇസ്മായിൽ
 സ്വാഗതവും, ചലച്ചിത്ര നടൻ വിശാൽ മേനോൻ ആശംസയും, ശ്രുതി എസ്. നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img