12:56am 13 December 2025
NEWS
കലാരാജുവിനെ തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി

19/01/2025  09:16 AM IST
nila
കലാരാജുവിനെ തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി

എറണാകുളം: കൂത്താട്ടുകുളത്തെ ഇടത് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി. കലാ രാജു ഉൾപ്പെടെയുള്ള 13 കൗൺസിലർമാർ ഏരിയ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്നുവെന്നാണ് സിപിഎം ഏരിയ സെക്രട്ടറി പി.വി. രതീഷിന്റെ പ്രതികരണം.  പാർട്ടി തീരുമാനപ്രകാരമാണ് കൗൺസിലർമാർ പാർട്ടി ഓഫീസിലിരുന്നതെന്നും പി വി രാജു പറയുന്നു. 

നല്ലരീതിയിൽ സംസാരിച്ച് പിരിഞ്ഞ കലാ രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും പി.വി. രതീഷ് പറഞ്ഞു. കലാ രാജു ഉന്നയിക്കുന്ന സഹകരണ ബാങ്കുമായുളള പ്രശ്നം എന്താണെന്ന് അറിയില്ലെന്നും പി.വി. രതീഷ് പറഞ്ഞു. കലാരാജുവിൻ്റെ മക്കളുടെ പരാതിയിൽ രതീഷ് ഉൾപ്പെടെയുളളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img