08:58pm 11 November 2026
NEWS
ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി.കെ.ജോണിന് കൈരളി ടി.വി യുടെ ആദരവ്
10/11/2025  07:17 PM IST
nila
ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി.കെ.ജോണിന് കൈരളി ടി.വി യുടെ  ആദരവ്

ദോഹ : സ്വാദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സജീവ പ്രവർത്തനങ്ങൾക്ക് നേതിർത്വം നല്കുന്ന സംരഭകനും ഖത്തറിലെ പ്രമുഖ പ്രോജെക്ട് സപ്ലൈസ് കമ്പനിയായ  ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി.കെ.ജോണിന്  കൈരളി ആദരവ് നൽകി .
കൈരളിയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇത്തിഹാദ് അരീന യാസ് ഐസലാൻഡസിൽ നടന്ന ചടങ്ങിൽ  തെന്നിന്ത്യൻ മെഗാസ്റ്റാറും  കൈരളി ടി.വി  ചെയർമാൻ  മമ്മൂട്ടി ,കൈരളി ടി.വി  മനേജിങ് ഡയറക്ടർ  ജോൺ ബ്രിട്ടാസ് എം പി എന്നിവരുടെ സാന്നിധ്യത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ  കൈരളിയുടെ ആദരവ്  ജെബി.കെ.ജോണിന് കൈമാറിയത്.എറണാകുളം  ജില്ലയിലെ കൂത്താട്ടുകുളം മണ്ണത്തൂർ തെക്കൻ പിറമാടത്തിൽ  എളിയ കർഷക കുടുംബത്തിൽ കെ.പി  ജോണിൻെയും ചിന്നമ്മയുടെയും മൂത്തമകനായിട്ടാണ് ജെബി കെ  ജോൺ  ജനിച്ചത്‌ .മാതാപിക്കളുടെ സ്മരണാർത്വം  കോൽക്കുന്നേൽ ജോൺ ,ചിന്നമ്മ ഫൌണ്ടേഷൻ  ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു .കോവിഡ് ,പ്രളയ ,വയനാട് ദുരന്ത മേഖലകളിൽ അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്തു .
പാവപ്പെട്ടവർക്ക് രണ്ട് വീടുകളും നിർമ്മിച്ച്  നൽകി .വസ്ത്രം,ഭക്ഷണം ,പഠനത്തിൽ മികവുള്ള നിർദ്ധരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ ,സ്‌കോളർഷിപ്പ്  എന്നിവയും ചാരിറ്റി പ്രവർത്തന ങ്ങളുടെ  ഭാഗമായി നൽകിവരുന്നു .പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക സേവന രംഗത്തും ജെബിയുടെ സാന്നിധ്യം  ശ്രദ്ദേയമാണ് .സൗദി,കുവൈറ്റ് എന്നീ രാജ്ജ്യങ്ങളിലെ ആറുവർഷക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് 1999 ൽ ദോഹയിൽ എത്തിച്ചേരുന്നത് .ഒരുദശാബ്ദത്തോളമുള്ള പ്രവർത്തന പരിചയം കൈമുതലാക്കിയാണ് 2008 ഖത്തർ ടെക് എന്ന കമ്പനിക്ക്  തുടക്കം കുറിക്കുന്നത്.കഴിഞ്ഞ പതിനേഴ് വർഷങ്ങളിലായി ഖത്തറിലെ അഭിമാനകരമായ നിരവധി പ്രോജെക്റ്റുകൾക്കായി ഖത്തർ ടെക്  അവരുടെ വിശ്വസനീയമായ പങ്കാളികളായി  മുന്നേറുന്നു .  അർപ്പണബോധത്തിലും കഠിനാധ്വാനത്തിലൂടെ  ബിസിനെസ്  സാമൂഹിക സാംസ്കാരികചാരിറ്റി  മേഖലകളിലെ വേറിട്ട മാതൃകളെ മുൻനിർത്തി നിരവധി പുരസ്‌കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടിട്ടുണ്ട്.2023 യൂണിവേഴ്സൽ റെക്കോർഡ് ഫോറം,2024 എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ മാനവ സേവാ അവാർഡ്,ന്യൂ ഡൽഹി യിലെ ഡോ:ബി ആർ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ  അവാർഡ് ,2024 ലെ വീക്ഷണം അവാർഡ് ,മംഗളം പുരസ്കരത്തിനും അദ്ദേഹം അർഹനായി.ആശ ജെബി ഭാര്യയും എൽദോസ്  ജെബി,ജീസ് ജെബി എന്നിവർ മക്കളാണ് . 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img