05:01am 14 November 2026
NEWS
മികവിന്റെ വർഷമായി 2025; വൈദ്യുതി-ജല മേഖലകളിൽ വൻ നേട്ടങ്ങളുമായി കഹ്‌റാമ
24/02/2026  09:54 PM IST
nila
മികവിന്റെ വർഷമായി 2025; വൈദ്യുതി-ജല മേഖലകളിൽ വൻ നേട്ടങ്ങളുമായി കഹ്‌റാമ

 

ദോഹ: 2025 സാമ്പത്തിക വർഷത്തിൽ തന്ത്രപ്രധാനവും പ്രവർത്തനപരവുമായ ലക്ഷ്യങ്ങൾ കൈവരിച്ച് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ). ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി രാജ്യം നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ നിർണ്ണായകമായ മുന്നേറ്റമാണ് കഹ്‌റാമ കാഴ്ചവെച്ചത്. സ്മാർട്ടർ നെറ്റ്‌വർക്കുകളുടെ വിപുലീകരണം, ഡിജിറ്റൽ സേവനങ്ങളുടെ വർദ്ധനവ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ മികച്ച പുരോഗതി രേഖപ്പെടുത്തി.
വൈദ്യുതി മേഖലയിൽ 
തുടർച്ചയായ മൂന്നാം വർഷവും സബ് സ്റ്റേഷനുകളുടെ പ്രവർത്തനം അംഗീകൃത പരിധിക്കുള്ളിൽ നിലനിർത്താൻ കഹ്‌റാമയ്ക്ക് സാധിച്ചു. 33 നെറ്റ്‌വർക്ക് ശക്തിപ്പെടുത്തൽ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. സ്മാർട്ട് സർവൈലൻസ് സംവിധാനങ്ങൾ വഴി തകരാറുകൾ മുൻകൂട്ടി പ്രവചിക്കാനും വേഗത്തിൽ പരിഹരിക്കാനും സാധിച്ചത് വൈദ്യുതി വിതരണത്തിൽ 100% വിശ്വാസ്യത ഉറപ്പാക്കി.
ജലസുരക്ഷയിൽ രാജ്യത്തെ ജലസംഭരണികളിൽ ശരാശരി 93% വരെ കരുതൽ ശേഖരം നിലനിർത്താൻ കഴിഞ്ഞു. 23.7 കിലോമീറ്റർ നീളത്തിൽ പുതിയ ജലവിതരണ ലൈനുകൾ സ്ഥാപിച്ചു. ഗുണനിലവാരം ഉറപ്പാക്കാൻ ലാബ് പരിശോധനകളും കർശന നിരീക്ഷണവും തുടരുന്നു.സൗരോർജ്ജ പ്ലാന്റുകളുടെ ഉത്പാദന ശേഷി 1.675 GW ആയി വർദ്ധിപ്പിച്ചു. ഉച്ചസമയത്തെ വൈദ്യുതി ആവശ്യത്തിന്റെ 13-15% വരെ സൗരോർജ്ജം വഴിയാണ് കണ്ടെത്തുന്നത്.ജല ഉപയോഗം കുറയ്ക്കുന്നതിനായി 36 കൂളിംഗ് സ്റ്റേഷനുകളിൽ ശുദ്ധീകരിച്ച ജലം ഉപയോഗിച്ചു തുടങ്ങി. ഇതിലൂടെ 1.71 കോടി ക്യുബിക് മീറ്റർ ജലം ലാഭിക്കാൻ സാധിച്ചു.ഏകദേശം 2,98,000 സ്മാർട്ട് ജല മീറ്ററുകൾ സ്ഥാപിച്ചു.ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസിൽ (Moody’s) നിന്ന് 'Aa3' റേറ്റിംഗ് നിലനിർത്തി.രാജ്യത്തെ വരാനിരിക്കുന്ന തലമുറകൾക്കായി കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് കഹ്‌റാമ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസിഡന്റ് അബ്ദുള്ള ബിൻ അലി അൽ തയാബ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img