
ചെങ്ങന്നൂർ: കാടുവെട്ടൂർ സെൻ്റ്മേരീസ് പള്ളി പെരുന്നാളും വല്യൗപ്പന്റെ ശ്രാദ്ധവും 2026 മാർച്ച് 24,25,26.തീയതികളിൽ നടത്തും. 24-ന് വൈകിട്ട് 6-30 ന് സന്ധ്യാനമസ്ക്കാരത്തെതുടർന്ന് വചന ശുഷ്രുഷ പ്രൊഫ. അഞ്ജന റബേക്ക റോയി നിർവഹിക്കും.
കൊടിയേറ്റ് കർമ്മം റവ. ഫാദർ. മാത്യു വൈദ്യൻകോർ എപ്പിസ്ക്കോപ്പ. നിർവ്വഹിച്ചു.25,ബുധൻ രാവില 7 - ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം മെത്രാപ്പോ ലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും തുടർന്ന് കുടുംബയോഗം. വൈകിട്ട് 7, ഭക്തി നിർഭരമായ റാസ കാടുവെട്ടൂർ കുഞ്ഞമ്മ ജോസഫിന്റെ ഭവനത്തിൽ നിന്നും ആരംഭിക്കും , 26,വ്യാ ഴം രാവിലെ 9-ന് ഗാനാർച്ചന,തുടർന്ന് പൊതുസമ്മേളനം
മന്ത്രി ശ്രീ.സജി ചെറിയാൻനിർവഹിക്കും. 'തുടർന്ന് പള്ളിപ്പടിക്കൽ നിന്നും റാസ കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, സമൂഹസദ്യ - കൊടിയിറക്ക് ' എന്നിവ നടത്തും എന്ന് പള്ളി ഭരണ സമിതി ഭാരവാഹികളായ
ഷൈൻ കാടുവെട്ടൂർ, ജിജി കാടുവെട്ടൂർ എന്നിവർ പത്ര സമ്മേളനത്തിലറിയിച്ചു.











