
കോട്ടയം: കഠിനംകുളത്ത് യുവതിയെ വീടിനുള്ളിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് ആതിരയുടെ കഴുത്തിൽ കുത്തിയതെന്ന് പ്രതി ജോൺസൺ ഔസേപ്പ് മൊഴിനൽകി. കത്തിയുമായാണ് ആതിരയുടെ വീട്ടിലെത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി. വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് പ്രതി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്‌ട്രേറ്റ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്.
പെരുമാതുറയിലെ മുറിയിൽ നിന്ന് ബുധനാഴ്ച്ച രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്. ആതിര കുട്ടിയെ സ്‌കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്. വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് ആതിര ചായ നൽകി. ഈ സമയം കൈയി കരുതിയിരുന്ന കത്തി ജോൺസൻ മുറിയിലെ മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ചു.
പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തി. ധരിച്ചിരുന്ന ഷർട്ടിലും രക്തമായിരുന്നു. ഈ ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ഇട്ടുകൊണ്ടാണ് പ്രതി സ്‌കൂട്ടറിൽ രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ മരിക്കാതെ വന്നാൽ നാട്ടുകാരുടെ മർദനമേൽക്കേണ്ടി വരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നുവെന്നും ജോൺസൺ പറഞ്ഞു.
കൊല്ലം സ്വദേശിയായ ജോൺസൺ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയിൽ ഒരു വീട്ടിൽ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോൺസൺ. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോൾ വീട്ടുകാർക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ,







