11:40am 12 November 2026
NEWS
KADEXA: ഖത്തർ ഇന്ത്യ ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പ് സീസൺ 2 ജനുവരി 30ന്
23/12/2025  08:10 PM IST
nila
KADEXA: ഖത്തർ ഇന്ത്യ ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പ് സീസൺ 2 ജനുവരി 30ന്

ദോഹ : കാസർഗോഡ് ഡിസ്ട്രിക് എക്സ്പാട്രിയേറ്റ് അസോസിയേഷൻ ഖത്തർ (കഡെക്സഖത്തർ )
സംഘടിപ്പിക്കുന്ന ഖത്തർ ഇന്ത്യ ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പ് – സീസൺ 2  ജനുവരി 30ന്നടക്കും.
ഖത്തറിലെ പ്രമുഖ കബഡി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, ഇന്ത്യയിലെ ദേശീയ–സംസ്ഥാന തലങ്ങളിലെ കബഡി താരങ്ങളും പ്രൊ കബഡി ലീഗിൽ ശ്രദ്ധ നേടിയ താരങ്ങളും വിവിധ ടീമുകൾക്കായി മത്സരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ ലഭിച്ച മികച്ച പങ്കാളിത്തവും പ്രേക്ഷക പിന്തുണയും കണക്കിലെടുത്താണ് രണ്ടാം പതിപ്പിലേക്ക് കടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിലെ കായിക പ്രേമികൾക്ക് ഒരുപോലെ ആവേശം പകരുന്ന ഈ ചാമ്പ്യൻഷിപ്പ്, പ്രവാസി സമൂഹത്തിനിടയിൽ കബഡി കായികത്തിന്റെ ജനകീയത കൂടുതൽ ഉയർത്തുമെന്നും വിലയിരുത്തപ്പെടുന്നു.
ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, മത്സരക്രമം, വേദി, ടീമുകളുടെ വിശദാംശങ്ങൾ എന്നിവ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img