11:35am 09 November 2026
NEWS
കഡെസ്ക ഖത്തർ മയക്കുമരുന്നിനെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
29/04/2025  11:12 AM IST
nila
കഡെസ്ക ഖത്തർ മയക്കുമരുന്നിനെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ദോഹ: ഖത്തർ കാസറഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ, വേൾഡ് മലയാളി കൗൺസിൽ ഖത്തർ സംയുക്ത ആഭിമുഖ്യത്തിൽ സമൂഹ്യ  വിപത്തായി മാറിയ മയക്കുമരുന്നിന് എതിരെയുള്ള ബോധവൽക്ക രണ സെമിനാർ സംഘടിപ്പിച്ചു. അന്താരാഷ്ട്ര മൈന്റ് ടൈനർ, മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മാമ്പാട് മുഖ്യപ്രഭാഷണം നടത്തി. കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്തു.ബേ വിക്കാനംശ്രീ പുരി ഓഡി റ്റൊറി യത്തിൽനടന്ന യോഗത്തിൽ കഡെസ്ക പ്രസിഡന്റ് പി.ഹരികുമാർ കാനത്തൂർ അധ്യക്ഷത വഹിച്ചു.   ജില്ല പഞ്ചായത്ത് പ്രസിസന്റ് ബേബി ബാലകൃഷണൻ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പി ബാലകൃഷ്ണൻ നായർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, വേൾഡ്മലയാളി കൗൺസിൽ പ്രതിനിധിജോയ്പോൾ എക്സൈസ്.ഓഫീസർ  ജോസഫ്, മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പി.വി., വൈസ് പ്രസിഡന്റ് എ. ജനാർദ്ദനൻ,ഡി സി സി. പ്രസിഡന്റ് പി.കെ ഫൈസൽ,  ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനീസ മൻസൂർ മല്ലത്ത് അബ്ബാസ് കൊളച്ചെപ്പ്, ഡി സി സി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ, ഹക്കിം കുന്നിൽ,കെ.ബി മുഹമ്മദ് കുഞ്ഞി,ഷരീഫ് കൊടവഞ്ചി, ബി എം പ്രദീപ്, ബാലൻ നായർ ശ്രീപുരി, മധുസൂദനൻ കോടി തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട്സംസാരിച്ചു  ബലറാം പേരടുക്കം സ്വാഗതവും   വിനോദ് മരാർ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img