07:38pm 12 November 2026
NEWS
കടവന്ത്ര പനമ്പള്ളി നഗര്‍സര്‍ക്കുലര്‍ ഫീഡര്‍ ബസ് സര്‍വ്വീസ് നീട്ടി
27/01/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കടവന്ത്ര പനമ്പള്ളി നഗര്‍സര്‍ക്കുലര്‍ ഫീഡര്‍ ബസ് സര്‍വ്വീസ് നീട്ടി

കൊച്ചി മെട്രോയുടെ കടവന്ത്ര-പമ്പള്ളി നഗര്‍ സര്‍ക്കുലര്‍ ഇലക്ട്രിക് ഫീഡര്‍ ബസ് കസ്തൂര്‍ബാ നഗര്‍-കല്ലുപാലം വരെ നീട്ടി. നാലു ഹൗസിംഗ് കോളനികളിലെ താമസക്കാര്‍ക്ക് കൂടി ഇതൊടെ മെട്രോ ഫീഡര്‍ ബസിന്റെ സേവനം ലഭിക്കും. കസ്്തൂര്‍ബാ നഗറില്‍ ചേര്‍ന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ദീര്‍ഘിപ്പിച്ച സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡയറക്ടര്‍ (സിസ്റ്റംസ് ) സഞ്ജയ് കുമാര്‍, ജനറല്‍ മാനേജര്‍ (എച്ച് ആര്‍) മിനി ഛബ്ര, അഡീഷണല്‍ ജനറല്‍ മാനേജര്‍ ( അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ഗോകുല്‍ റ്റി ആര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജിത് വി ജി, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജിസണ്‍ ജോര്‍ജ്, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എം ചെറിയാന്‍, രംഗനാഥ പ്രഭു, വി.എസ് മോഹന്‍ദാസ്, സി.ജെ വര്‍ഗീസ്, ടൈറ്റസ് ജോളി, പ്രേം ആര്‍.വി, ചന്ദ്രകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img