04:12am 07 November 2026
NEWS
''കായേനിന്റെ അവകാശികള്‍'' ജോയ് കെ. മാത്യു ഉത്ഘാടനം ചെയ്യും


28/02/2025  03:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കായേനിന്റെ അവകാശികള്‍ ജോയ് കെ. മാത്യു ഉത്ഘാടനം ചെയ്യും

നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ മൂന്നാമത് നാടകമായ 'കായേനിന്റെ  അവകാശികള്‍' 2025 മാര്‍ച്ച് ഒന്നിന് വൈകിട്ട് 5മണിക്ക് കലൗന്‍ഡ്ര ആര്‍എസ്എല്‍ ഫംങ്ഷന്‍ സെന്റര്‍ ഹാളിൽ നടനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു ഉദ്ഘാടനം ചെയ്യും. സണ്‍ഷൈന്‍ കോസ്റ്റ് സെയ്ന്റ് മേരീസ് ഇടവക വികാരി ഫാ.ടിജോ പുത്തന്‍പറമ്പിൽ  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാടകത്തിന്റെ രചനയും  സംവിധാനവും നിർവഹിക്കുന്ന  ലെവിൻ ജോബോയ്,നർത്തകി ഡോ.ചൈതന്യ, മമ്മൂട്ടി ഫാൻസ്‌ വെൽഫയർ അസോസിയേഷൻ പി. ആർ. ഒ., റോബർട്ട് കുര്യാക്കോസ്, സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡന്റ്‌ ജോർജ് തോമസ്, സൺഷൈൻ കോസ്റ്റ് മലയാളി  അസോസിയേഷൻ പ്രസിഡന്റ്‌റോയ് സിറിയക്ക് എന്നിവർ സംസാരിക്കും. 

ലെവിൻ ജോബോയ് (കായേനിന്റെ അവകാശികളുടെ രചന സംവിധാനം) ക്ലൈവ് ഫെർണാണ്ടസ് (റിക്കാർഡിങ്, മിക്സിങ് ), ബിജു പൈനാടത്ത് (സംഗീതം, ഇമ്മാനുവൽ സൗണ്ട് റൂം, ചാലക്കുടി), റോണി പറവക്കൽ, സജി റോഡ്രിഗസ് (കലാസംവിധാനം), തോമസ് കാഞ്ഞിരപ്പള്ളി(രംഗപടം) ബിബിൻ ലൂക്കോസ് (ശബ്ദവും വെളിച്ചവും) എന്നിവരാണ് അണിയറ പ്രവർത്തകർ. പ്രിൻസ് പുന്നൂസ്, ഫ്രാൻസി ജോൺ, ജോബിഷ് ലൂക്ക, ടെസ്സ് ജോബിഷ്, ആന്റോയ്നെറ്റ് ക്ലൈവ്, മിഥുൻ ജയിംസ്, ജോയ് പുതുപ്പറമ്പിൽ, ചാർളി മാത്യു, അനൂപ് അറക്കൻ, അനൂപ് വർഗീസ്, ലിയോ, ബിബിൻ ലൂക്കോസ്, പൗലോസ്, സ്മൈൽ മാത്യു, തിയോ തോംസൺ, റോബി പുതുശേരി, സിജി, പ്രതീഷ് പോൾ,സഞ്ജു തോമസ്, ട്രോം ജോസഫ്  എന്നിവരാണ് അരങ്ങത്തെത്തുന്നത്

സൺഷൈൻ കോസ്റ്റ് നാടകമേളയിൽ നാടകം പോലെ വ്യത്യസ്തവും രുചികരവുമായ കായേനിന്റെ ബിരിയാണി  ഒരുക്കുന്നത് പാചക കലയിലെ കേമൻമാരായ നിയോട്സ് വക്കച്ചനും മോൻസി ടീമുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img